കോവിഡ് വില്ലനായി; കൊളംബിയൻ ടീം കളിക്കാനിറങ്ങിയത് ഏഴുപേരുമായി, വീണ്ടും ട്വിസ്റ്റ്
text_fieldsബൊഗാട്ട: കോവിഡും പരിക്കുമേറ്റ് ടീമിലെ 22 താരങ്ങൾ പുറത്ത്. പക്ഷേ, ഇതൊന്നും കൊളംബിയൻ ടീം റിയോനെഗ്രോ ഒഗിലസ് ടീമിന് കളത്തിലിറങ്ങാൻ തടസ്സമായില്ല. ബാക്കിയുള്ള ഏഴുപേരെയുമായി ടീം കളിച്ചു. മിഡ്ഫീൽഡിൽ ആരുമില്ലാതായതോടെ കളിപ്പിക്കേണ്ടിവന്നത് റിസർവ് ഗോൾ കീപ്പറെ.
അങ്ങനെ, ഗ്ലൗസ് അഴിച്ചുവെച്ച് ഗോൾ കീപ്പറും കളിക്കാനിറങ്ങി. ബൊയാകോ ചീകോയായിരുന്നു എതിരാളികൾ. 3-2-1 ഫോർേമഷനിലാണ് റിയോനെഗ്രോ ഒഗിലസ് ടീം കളിക്കിറങ്ങിയത്. എന്നിട്ടും കളിക്കാർ പൊരുതി. ആദ്യ പകുതിവരെ എതിരാളികളെ ഒരു ഗോൾ പോലും അടിപ്പിക്കാതെ പിടിച്ചുനിന്നു. എങ്കിലും രണ്ടാം പകുതി റിയോനെഗ്രോ ഒഗിലസ് ടീം, മൂന്ന് ഗോൾ വഴങ്ങി. മത്സരം കഴിയും മുന്നേ വീണ്ടും ട്വിസ്റ്റുണ്ടായി. 79ാം മിനിറ്റ് പിന്നിട്ടതോടെ നെഗ്രോ ഒഗിലസ് ടീമിെൻറ മറ്റൊരു താരത്തിനുകൂടി പരിക്കേറ്റു.
ഇതോടെ, റഫറി കളി നിർത്തിവെപ്പിച്ച് എതിരാളികളെ വിജയികളായി പ്രഖ്യാപിച്ചു. ചുരുങ്ങിയത് ഒരു ടീമിൽ ഏഴുപേരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഫിഫ നിയമപ്രകരം മത്സരം തുടരാൻ പറ്റൂ. ''ഞങ്ങൾ മത്സരം തോറ്റു. പക്ഷേ, കോവിഡിനെതിരായ മത്സരത്തിൽ ഞങ്ങൾക്ക് വിജയിച്ചേ പറ്റൂ. പ്രിയ താരങ്ങേള, നിങ്ങളിൽ ഞങ്ങൾ അഭിമാനിക്കുന്നു...''- മത്സരശേഷം റിയോനെഗ്രോ ഒഗിലസ് ടീം മാനേജ്മെൻറ് ട്വിറ്ററിൽ എഴുതി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

