
പൊന്നുംവിലയുണ്ടായിരുന്ന ബലോട്ടലിയെ ആർക്കുംവേണ്ട
text_fieldsറോം: യൂറോപിൽ പൊന്നുംവിലയുള്ള ബൂട്ടുകളിലൊന്നായിരുന്ന മരിയോ ബലോട്ടലിയെ കൈയോഴിഞ്ഞ് യൂറോപിലെ മുൻനിര ക്ലബുകൾ. മാഞ്ചസ്റ്റർ സിറ്റി, ഇൻറർ മിലാൻ തുടങ്ങിയ മുൻനിര ക്ലബുകളിൽ തങ്കത്തിളക്കവുമായി നിറഞ്ഞുനിന്ന സീസണുകൾക്കൊടുവിൽ സീരി എയിൽ തരംതാഴ്ത്തപ്പെട്ട ബ്രസ്യ വരെയെത്തിയ കരിയറിനൊടുവിലാണ് പ്രധാന ലീഗുകളിൽ നിന്ന് ബലോട്ടലി തെറിക്കുന്നത്.
ലിവർപൂൾ, എ.സി മിലാൻ, മാഴ്സെ എന്നിവക്കൊപ്പവും ഇടവേളയിൽ പന്തുതട്ടി. അവസാനം ഈ സീസണിൽ ഇറ്റലിയിൽ സീരി എയിൽ നിന്ന് തെൻറ ടീം പുറത്തായതോടെ ബലോട്ടലിക്കെതിരെ മുറവിളി ശക്തമായിരുന്നു. കരാർ പുതുക്കാൻ ക്ലബും വിസമ്മതിച്ചതോടെ റൊമാനിയൻ ലീഗിൽ ക്ലൂജ് എന്ന ടീമിലേക്കാണ് പുതിയ ചുവടുമാറ്റം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
