ക്ലബ് ഫിഫ ലോകകപ്പ്; കലാശപ്പോര് ഇന്ന്
text_fieldsക്ലബ് ഫിഫ ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്ന ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ അൽജൗഹറ സ്റ്റേഡിയം
ജിദ്ദ: ലോകം കാത്തിരിക്കുന്ന 2023 ഫിഫ ക്ലബ് ലോകകപ്പിെൻറ കലാശപ്പോരിന് വെള്ളിയാഴ്ച ജിദ്ദ നഗരം സാക്ഷിയാകും. രാത്രി ഒമ്പതിന് ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ അൽജൗഹറ സ്റ്റേഡിയത്തിൽ ബ്രസീലിയൻ ടീം ഫ്ലുമിനെൻസും ഇംഗ്ലീഷ് ടീം ക്ലബ് മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടും. ഇരുടീമുകളും ചരിത്രത്തിലാദ്യമായാണ് ഫിഫ ക്ലബ് ലോകകപ്പിെൻറ ഫൈനലിലെത്തുന്നത്. ഫൈനൽ മത്സരത്തിനുള്ള എല്ലാ ഒരുക്കവും ഫിഫ പൂർത്തിയാക്കി. സൗദി ചരിത്രത്തിലാദ്യമായാണ് ക്ലബ് ലോകകപ്പിന് ആതിഥ്യമരുളുന്നത്. മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കുന്നതിനുള്ള മത്സരവും വെള്ളിയാഴ്ച നടക്കും. അൽഅഹ്ലിയും ജാപ്പനീസ് ഉറവ റെഡും മൂന്നാം പദവിക്ക് വേണ്ടി പോരടിക്കും. വൈകീട്ട് 5.30ന് കിങ് അബ്ദുല്ല അൽഫൈസൽ സ്റ്റേഡിയത്തിലാണ് മത്സരം.

