Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kerala blasters
cancel
Homechevron_rightSportschevron_rightFootballchevron_rightഐ.​എ​സ്.​എ​ല്ലി​ൽ...

ഐ.​എ​സ്.​എ​ല്ലി​ൽ ഇ​ന്ന് ക്ലാ​സി​ക് പോര്; ബ്ലാസ്റ്റേഴ്സിന് എ.ടി.കെ വെല്ലുവിളി

text_fields
bookmark_border

വാ​സ്കോ: ഓ​രോ ക​ളി​യി​ലും സ്ഥാ​ന​ങ്ങ​ൾ മാ​റി​മ​റി​യു​ന്ന ഐ.​എ​സ്.​എ​ല്ലി​ൽ ഇ​ന്ന് ക്ലാ​സി​ക് പോ​രാ​ട്ടം. മു​ൻ​നി​ര​യി​ലു​ള്ള എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​നും കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സും കൊ​മ്പു​കോ​ർ​ക്കു​മ്പോ​ൾ തി​ല​ക് മൈ​താ​ന​ത്തെ പു​ൽ​നാ​മ്പു​ക​ൾ​ക്ക് തീ​പി​ടി​ക്കും. ഒ​ന്നാ​മ​തു​ള്ള ഹൈ​ദ​രാ​ബാ​ദി​നും എ.​ടി​കെ​​ക്കും 29 പോ​യ​ന്റ് വീ​ത​മാ​ണ്. ഇ​ന്ന് ജ​യി​ച്ചാ​ൽ കൊ​ൽ​ക്ക​ത്ത​ക്കാ​ർ​ക്ക് മൂ​ന്നു പോ​യ​ന്റ് ലീ​ഡ് നേ​ടാം.

26 പോ​യ​ന്റു​ള്ള ബ്ലാ​സ്റ്റേ​ഴ്സി​ന് ജ​യി​ച്ചാ​ൽ ജാം​ഷ​ഡ്പു​രി​നെ (28) മ​റി​ക​ട​ന്ന് ഹൈ​ദ​രാ​ബാ​ദി​നും എ.​ടി.​കെ​ക്കു​മൊ​പ്പ​മെ​ത്താം. വി​ദേ​ശ താ​ര​ങ്ങ​ളാ​യ റോ​യ് കൃ​ഷ്ണ​യു​ടെ​യും ഡേ​വി​ഡ് വി​ല്യം​സി​ന്റെ​യും അ​ഭാ​വ​ത്തി​ൽ സ്കോ​റി​ങ് ദൗ​ത്യം ഏ​റ്റെ​ടു​ത്ത ലി​സ്റ്റ​ൺ കൊ​ളാ​സോ​യു​ടെ​യും (7) മ​ൻ​വീ​ർ സി​ങ്ങി​​ന്റെ​യും (5) മി​ന്നും​ഫോ​മാ​ണ് എ.​ടി.​കെ കോ​ച്ച് യു​വാ​ൻ ഫെ​റാ​ൻ​ഡോ​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന​ത്.

പ്ര​തി​രോ​ധ​ കെ​ട്ടു​റ​പ്പി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് പ്ര​തീ​ക്ഷ. സ​സ്‍പെ​ൻ​ഷ​ൻ ക​ഴി​ഞ്ഞ് മാ​ർ​കോ ലെ​സ്കോ​വി​ചും ഹ​ർ​മ​ൻ​ജോ​ത് ഖ​ബ്ര​യും തി​രി​ച്ചെ​ത്തു​ന്ന​ത് ടീ​മി​ന് ക​രു​ത്തു​പ​ക​രും. മു​ൻ​നി​ര​യി​ലെ അ​ഡ്രി​യാ​ൻ ലൂ​ന-​അ​ൽ​വാ​രോ വാ​സ്ക്വ​സ്-​ജോ​ർ​ഹെ പെ​രേ​ര ഡ​യ​സ് ത്ര​യം ഫോ​മി​ലാ​യാ​ൽ ജ​യി​ച്ചു​ക​യ​റാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് കോ​ച്ച് ഇ​വാ​ൻ വു​കോ​മാ​നോ​വി​ച്. സീ​സ​ണി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ എ.​ടി.​കെ​യോ​ടേ​റ്റ 4-2 പ​രാ​ജ​യ​ത്തി​ന് ക​ണ​ക്കു​തീ​ർ​ക്കാ​നു​ണ്ട് ബ്ലാ​സ്റ്റേ​ഴ്സി​ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islkerala blasters
News Summary - Classic war today in ISL; ATK challenge for the Blasters
Next Story