സിറ്റി ലീഡ്സ്; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലീഡ്സിനെ 2-1ന് തോൽപിച്ച് മുന്നോട്ട്
text_fieldsലീഡ്സിനെതിരെ ഗോൾ നേടിയ ഇൽകേ ഗുൺഡോഗന്റെ ആഘോഷം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ലീഡ്സ് യുനൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ച മാഞ്ചസ്റ്റർ സിറ്റി കിരീട പ്രതീക്ഷയിൽ ഒരുപടി കൂടി മുന്നേറി. സിറ്റിയും രണ്ടാം സ്ഥാനക്കാരായ ആഴ്സനലും 34 വീതം മത്സരങ്ങൾ ഇതോടെ പൂർത്തിയാക്കി. ഇരു ടീമിനും യഥാക്രമം 82ഉം 78ഉം പോയന്റാണുള്ളത്. ഇൽകേ ഗുൺഡോഗന്റെ (19, 27) ഇരട്ട ഗോളുകളിലാണ് ഇത്തിഹാദിൽ ആതിഥേയ ജയം. 85ാം മിനിറ്റിൽ റോഡ്രിഗോയിലൂടെ ലീഡ്സ് ആശ്വാസം കണ്ടെത്തി.
മറ്റു മത്സരങ്ങളിൽ ചെൽസി 3-1ന് എ.എഫ്.സി ബേൺമൗത്തിനെയും ടോട്ടൻഹാം ഹോട്സ്പർ 1-0ത്തിന് ക്രിസ്റ്റൽ പാലസിനെയും വൂൾവ്സ് 1-0ത്തിന് ആസ്റ്റൻ വില്ലയെയും തോൽപിച്ചു. 34 മത്സരങ്ങളിൽ 42 പോയന്റുമായി ചെൽസി 11ാം സ്ഥാനത്തേക്ക് കയറി.

