സിഫ് ഈസ് ടീ ചാമ്പ്യൻസ് ലീഗ് 2023; സെമി ഫൈനൽ ലൈനപ്പിനായി കാത്തിരിപ്പ് തുടരും
text_fieldsജിദ്ദയിൽ നടന്നുവരുന്ന സിഫ് ഈസ് ടീ ചാമ്പ്യൻസ് ലീഗ്
ഫുട്ബാൾ ടൂർണമെന്റിൽനിന്ന്
ജിദ്ദ: സിഫ് ഈസ് ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ ടീമുകളുടെ സെമിഫൈനൽ െലെനപ്പിനായി ഇനിയും കാത്തിരിപ്പ് തുടരും. ടൂർണമെന്റിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന എ ഡിവിഷൻ വിഭാഗം മത്സരത്തിൽ പവർ ഹൗസ് മഹ്ജർ എഫ്.സിയെ മടക്കമില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപിച്ച് എൻ കംഫർട്ട് എ.സി.സി എ സെമി പ്രവേശന സാധ്യത നിലനിർത്തി. എ.സി.സി എ ടീം താരം മുഹമ്മദ് ആസിഫ് ചെറുകുന്നനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. നാസർ വെളിയങ്കോട് ട്രോഫി സമ്മാനിച്ചു.
ജൂനിയർ ഡിവിഷനിൽ സോക്കർ ഫ്രീക്സ് ജൂനിയറും ജെ.എസ്.സി അക്കാദമിയും തമ്മിലുള്ള മത്സരം ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു. സോക്കർ ഫ്രീക്സ് ഗോൾ കീപ്പർ റൈഹാൻ വീരാൻ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. സിഫ് വൈസ് പ്രസിഡന്റ് സലിം മമ്പാട് ട്രോഫി സമ്മാനിച്ചു. ബി ഡിവിഷൻ മത്സരത്തിൽ കെ.എൽ 10 റസ്റ്റാറന്റ് ബി.എഫ്.സി ബ്ലൂ സ്റ്റാർ സീനിയേഴ്സ് ടീം ഒന്നിനെതിരെ ആറു ഗോളുകൾക്ക് മക്ക ബി.സി.സിയെ പരാജയപ്പെടുത്തി. മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ബി.എഫ്.സി ബ്ലൂ സ്റ്റാറിന്റെ അജുവാദ് അമീനുല്ലക്കുള്ള ട്രോഫി അബ്ദുൽ അസീസ് മഞ്ചേരി സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

