Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ​ത്തു പേ​രാ​യി...

പ​ത്തു പേ​രാ​യി ചു​രു​ങ്ങി: ചർച്ചിലിനോട്​ ​പൊരുതിത്തോറ്റ്​ ഗോകുലം

text_fields
bookmark_border
Gokulam Kerala
cancel

കൊ​ൽ​ക്ക​ത്ത: 30ാം മി​നി​റ്റി​ൽ പ​ത്തു പേ​രാ​യി ചു​രു​ങ്ങി​യ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി ഒ​ന്നാം സ്​​ഥാ​ന​ക്കാ​രാ​യ ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്​​സി​നോ​ട്​ പൊ​രു​തി​ത്തോ​റ്റു. ഐ ​ലീ​ഗ്​ പോ​രാ​ട്ട​ത്തി​ൽ 3-2നാ​ണ്​ ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്​​സ്​ ഗോ​കു​ല​ത്തെ തോ​ൽ​പി​ച്ച​ത്. ഇ​തോ​ടെ, ഐ ​ലീ​ഗി​ലെ ആ​ദ്യ ഘ​ട്ടം ഒ​ന്നാം സ്ഥാ​ന​ത്ത് അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന ഗോ​കു​ലം കേ​ര​ള​യു​ടെ മോ​ഹം ന​ട​ന്നി​ല്ല. ഹാ​ട്രി​ക്കു​മാ​യി ലു​ക മാ​സി​യാ​നാ​ണ്​ ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സി​നെ കാ​ത്ത​ത്.

26ാം മി​നി​റ്റി​ൽ​ത​ന്നെ ലൂ​ക മാ​സ്​ ഗോ​ൾ നേ​ടി ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്​​സി​നെ മു​ന്നി​ലെ​ത്തി​ച്ചു. തി​രി​ച്ച​ടി​ക്കാ​നു​ള്ള ഗോ​കു​ല​ത്തി​‍െൻറ ശ്ര​മ​ത്തി​നി​ട​ക്കാ​ണ്​ മു​ൻ​നി​ര താ​രം വി​ൻ​സി ബാ​രി​റ്റോ​ക്ക്​​ ആ​ദ്യ പ​കു​തി​ത​ന്നെ ചു​വ​പ്പു​കാ​ർ​ഡ്​ ല​ഭി​ക്കു​ന്ന​ത്. ഇ​തോ​ടെ ടീ​മി​‍െൻറ താ​ളം​തെ​റ്റി. ആ​ദ്യ പ​കു​തി പി​രി​യു​ന്ന​തി​നു തൊ​ട്ടു​മു​മ്പു​ത​ന്നെ ഒ​രു പെ​നാ​ൽ​റ്റി ല​ഭി​ച്ചെ​ങ്കി​ലും ഫി​ലി​പ്​​ അ​ഡ്​​ജ​ക്ക്​ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല.


ര​ണ്ടാം പ​കു​തി​യി​ൽ (53) ലു​ക ച​ർ​ച്ചി​ലി​‍െൻറ ലീ​ഡ് ഇ​ര​ട്ടി​യാ​ക്കി. എ​ന്നാ​ൽ, 80ാം മി​നി​റ്റി​ൽ അ​ഡ്ജ​യു​ടെ ഗോ​ൾ ഗോ​കു​ല​ത്തി​ന് പ്ര​തീ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ലു​ക (87-പെ​നാ​ൽ​റ്റി) ഹാ​ട്രി​ക്​ തി​ക​ച്ച്​ ഹീ​റോ​യാ​യി. ഇ​ഞ്ച്വ​റി ടൈ​മി​ൽ ജി​തി​ൻ (92) സൂ​പ്പ​ർ ഗോ​ളി​ലൂ​ടെ ഗോ​കു​ല​ത്തി​ന് പ്ര​തീ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​ല്ല. ജ​യ​ത്തോ​ടെ 22 പോ​യ​ൻ​റു​മാ​യി ച​ർ​ച്ചി​ൽ ലീ​ഗി​ലെ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. 16 പോ​യ​ൻ​റു​ള്ള ഗോ​കു​ലം നാ​ലാം സ്ഥാ​ന​ത്താ​ണ്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:i leagueGokulam KeralaChurchill Brothers
Next Story