Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ശസ്​ത്രക്രിയ വിജയം; എറിക്​സൺ ആശുപത്രി വിട്ടു
cancel

ശസ്​ത്രക്രിയ വിജയം; എറിക്​സൺ ആശുപത്രി വിട്ടു

text_fields
bookmark_border

കോപ്പൻ​ഹേഗൻ: യൂറോകപ്പ്​ മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്മാർക്കി​ന്‍റെ മുൻനിര താരം ക്രിസ്​റ്റ്യൻ എറിക്​സൺ ആശുപത്രി വിട്ടു. ഹൃദയത്തി​ന്‍റെ പ്രവർത്തനം ക്രമീകരിക്കുന്ന ഐ.സി.ഡി (ഇംപ്ലാൻറബ്​ൾ കാർഡിയോവെർട്ടർ ഡെഫിബ്രില്ലേറ്റർ) ഘടിപ്പിക്കുന്ന ശസ്​ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയാണ്​ എറിക്​സണെ ഡിസ്​ചാർജ്​ ചെയ്​തത്​. ഡെന്മാർക്​-ഫിൻലൻഡ്​ മത്സരത്തിനിടെയാണ്​ എറിക്​സൺ ഹൃദയാഘാതത്തെ തുടർന്ന കുഴഞ്ഞുവീണത്​. കളി ആദ്യ പകുതി മൂന്നു മിനിറ്റ്​ ബാക്കിനിൽക്കെയായിരുന്നു സഹതാരം നൽകിയ ത്രോ ഇൻ സ്വീകരിച്ചയുടൻ നിലത്തുവീണത്​. ആദ്യം ക്യാപ്​റ്റൻ സിമോൺ കെയറും പിന്നീട്​ വൈദ്യസംഘവുമെത്തി നൽകിയ പ്രാഥമിക ചികിത്സക്കു ശേഷം ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു.

ആശുപത്രി വിട്ട എറിക്​സൺ സഹതാരങ്ങളെ കണ്ട്​ ആശയവിനിമയം നടത്തി. കുടുംബത്തിനൊപ്പം വിശ്രമ ജീവിതത്തിനു ശേഷമാകും ഇനി വീണ്ടും കളത്തിലെത്തണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Christian Eriksen discharged from hospital following successful operation
Next Story