യൂറോ കപ്പ് ഫൈനലിൽ വിശിഷ്ടാതിഥികളായി ക്രിസ്ത്യൻ എറിക്സണും മെഡിക്കൽ ടീമും പങ്കെടുക്കും
text_fieldsലണ്ടൻ: യൂറോകപ്പ് ഫൈനലിന് വെംബ്ലിയിൽ ആരവമുയരുേമ്പാൾ വിശിഷ്ടാതിഥികളായി ക്രിസ്ത്യൻ എറിക്സണും മെഡിക്കൽ ടീമും എത്തും. യുവേഫ പ്രസിഡന്റ് അലക്സാണ്ടർ ചെഫ്രയിനിന്റെ ക്ഷണം സ്വീകരിച്ചാണ് ഇവർ എത്തുന്നത്.
ജൂലൈ 12ന് ഇന്ത്യൻ സമയം രാത്രി 12:30നാണ് യൂറോ ഫൈനൽ. ഡെൻമാർക്കിന്റെ മധ്യനിര താരവും ടീം ക്യാപ്റ്റനുമായിരുന്ന ക്രിസ്റ്റ്യൻ എറിക്സൺ യൂറോകപ്പ് ഗ്രൂപ്പ് മത്സരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇതിനെത്തുടർന്ന് ഡെൻമാർക്ക്-ഫിൻലൻഡ് മത്സരം ഏതാനും സമയത്തേക്ക് നിശ്ചലമായിരുന്നു.
ടീമംഗങ്ങളുടെയും െമഡിക്കൽ സംഘത്തിന്റെയും അടിയന്തര ഇടപെടലുകളാണ് എറിക്സണ് തുണയായത്. ആരോഗ്യം വീണ്ടെടുത്ത എറിക്സൺ ആശുപത്രിക്കിടയിൽ നിന്നുള്ള സെൽഫി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ലോകത്തെമ്പാട് നിന്നും തനിക്കായി പ്രാർഥിക്കുകയും സന്ദേശങ്ങളയക്കുകയും ചെയ്ത ആരാധകർക്ക് നന്ദിയർപ്പിച്ച താരം സുഖമായിരിക്കുന്നുെവന്ന് അറിയിക്കുകയായിരുന്നു. ടൂർണമെന്റിൽ അവിസ്മരണീയ കുതിപ്പ് നടത്തിയ ഡെന്മാർക്ക് ടീം പല മത്സരങ്ങളിലും എറിക്സണെ അനുസ്മരിച്ചാണ് ആരംഭിച്ചിരുന്നത്.

