ചിലി സ്ട്രൈക്കർ സാഞ്ചസിന് കോപ അമേരിക്കയിലെ ഗ്രൂപ്പ് മത്സരങ്ങൾ നഷ്ടമാകും
text_fieldsറിയോ ഡീ ജനീറോ: ചിലി സ്ട്രൈക്കൾ അലക്സിസ് സാഞ്ചസിന് കോപ അമേരിക്കയിലെ ഗ്രൂപ്പ് മത്സരങ്ങൾ നഷ്ടമാകും. കാലിനേറ്റ പരിക്കാണ് സാഞ്ചസിന് തിരിച്ചടിയായത്. ടൂർണമെൻറിനായി ബ്രസീലിലേക്ക് യാത്രതിരിച്ച ചിലി ടീമിനൊപ്പം സാഞ്ചസിന് പോകാനായില്ല. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾക്ക് ശേഷം മാത്രമേ സാഞ്ചസിന് ടീമിലേക്ക് മടങ്ങിയെത്താൻ സാധിക്കുവെന്നാണ് സൂചന.
തിങ്കളാഴ്ച റിയോ ഡീ ജനീറോയിൽ അർജൻറീനക്കെതിരായാണ് ചിലിയുടെ ആദ്യ മത്സരം. ബ്രസീലും വെനസ്വേലയും തമ്മിലാണ് ഉദ്ഘാടന മത്സരം. ബ്രസീലിയയിലാണ് മത്സരം നടക്കുക. ബ്രസീലിലെ കോവിഡ് സാഹചര്യത്തിൽ കാണികൾക്ക് മൈതാനങ്ങളിൽ പ്രവേശനമുണ്ടാകില്ല.
അഞ്ച് ടീമുകളുള്ള രണ്ട് ഗ്രൂപ്പുകൾ ഉൾപ്പെടുന്നതാണ് കോപ അമേരിക്കയിലെ ഗ്രൂപ്പ് സ്റ്റേജ്. അർജൻറീന, ബൊളീവിയ, ഉറുഗ്വേ, ചിലി, പാരഗ്വേ എന്നിവരാണ് എ ഗ്രൂപ്പിലുള്ളത്. ബ്രസീൽ , കൊളംബിയ, വെനസ്വേല, ഇക്വഡോർ, പെറു എന്നിവരാണ് ബി ഗ്രൂപ്പിലുള്ളത്. ഇരു ഗ്രൂപ്പുകളിലേയും ആദ്യത്തെ നാല് ടീമുകൾ നോക്കൗട്ട് സ്റ്റേജിലേക്ക് കടക്കും.

