Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Copa Final
cancel
camera_alt

ലയണൽ മെസ്സി; നെയ്​മർ, എസ്​തബാൻ ഒസ്​റ്റോയിച്ച്​, ചിലാവർട്ട്​

Homechevron_rightSportschevron_rightFootballchevron_rightഅർജന്‍റീന സൂക്ഷിക്കണം,...

അർജന്‍റീന സൂക്ഷിക്കണം, ഓസ്​റ്റോയിച്ചിനെ റഫറിയാക്കിയത്​ കൃത്യമായ ഉദ്ദേശ്യത്തോടെ; മുന്നറിയിപ്പുമായി ചിലാവർട്ട്​

text_fields
bookmark_border

റിയോ ഡി ജനീറോ: കോപാ അമേരിക്ക സ്വപ്​ന ഫൈനൽ ഞായറാഴ്ച മാറക്കാന സ്​റ്റേഡിയത്തിൽ നടക്കാനിരിക്കേ അർജന്‍റീനക്ക്​ മുന്നറിയിപ്പുമായി പരഗ്വെയുടെ ഇതിഹാസതാരം ഹോസെ ലൂയി ചിലാവർട്ട്​. ഈ ഫൈനലിൽ ബ്രസീൽ ടീമിനെ മാത്രമല്ല, തെക്കനമേരിക്കൻ ഫുട്​ബാൾ അസോസിയേഷനെ (കോൻമെബോൾ)യും റഫറിയെയും അർജന്‍റീനക്ക്​ മറികടക്കേണ്ടിവരുമെന്ന്​ ചിലാവർക്ക്​ മുന്നറിയിപ്പ്​ നൽകി. ഉറുഗ്വെക്കാരനായ എസ്​തബാൻ ഒസ്​റ്റോയിച്ച്​ ഫൈനലിൽ ബ്രസീലിന്​ അനുകൂലമായി തീരുമാനമെടുക്കുമെന്നും ഫൈനലിൽ അയാളെ കോൻമെബോൾ റഫറിയാക്കിയത് ​കൃത്യമായ ഉദ്ദേശ്യത്തോടെയാണെന്നും പരഗ്വെ കണ്ട എക്കാലത്തെയും മികച്ച ഗോൾകീപ്പറായ ചിലവർട്ട്​ പറയുന്നു.

'ലയണൽ മെസ്സിയും സഹതാരങ്ങളും ബ്രസീൽ ടീം, നെയ്​മർ, വാർ, റഫറി എന്നിവരെയൊക്കെ കീഴടക്കാൻ ഒരുങ്ങേണ്ടിവരും. കോൻമെബോൾ ഭീകരമാണ്​. അവർ ഫൈനലിൽ റഫറിയായി ഒസ്​റ്റോയിച്ചിനെ തെരഞ്ഞെടുത്തത്​ പരഗ്വെ-പെറു മത്സരത്തിൽ അയാൾ ചിലതു ചെയ്​തതിനു പിന്നാലെയാണ്​. ആ മത്സരത്തിൽ ഭീകരമായിരുന്നു അയാളുടെ റഫറിയിങ്​. പരഗ്വെ ക്യാപ്​റ്റൻ ഗുസ്​താവോ ഗോമസിനെ അന്യായമായി പുറത്താക്കിയതിനു പിന്നാ​െല പെറു താരം ആന്ദ്രേ കാരിലോക്കും ചുകപ്പുകാർഡ്​ കാട്ടി.'- റേഡിയോ കോണ്ടിനെന്‍റലിന്​ നൽകിയ അഭിമുഖത്തിൽ ചിലാവർട്ട്​ പറഞ്ഞു.

'മെസ്സി രണ്ടോ മൂന്നോ ഗോൾ നേടുന്നത്​ കാണാൻ എനിക്കിഷ്​ടമാണ്​. മത്സരത്തിൽ സംശയകരമായ സാഹചര്യം വന്നാൽ തീരുമാനം ആതിഥേയർക്കൊപ്പമായിരിക്കു​ം. മെസ്സിയും കൂട്ടുകാരും ആയിരം ​ശതമാനം മികവിൽ പന്തുത​േട്ടണ്ട അവസ്​ഥയാകും ഫൈനലിൽ.' -ചിലാവർട്ട്​ ചൂണ്ടിക്കാട്ടുന്നു.​

ഫൈനലിൽ ഒസ്​റ്റോയിച്ചിന്‍റെ അസിസ്റ്റന്‍റ്​ റഫറിമാരും ഉറുഗ്വെയിൽനിന്നാണ്​. നാട്ടുകാരായ കാർലോസ്​ ബരേരോ, മാർട്ടിൻ സോപ്പി എന്നിവർ. 'വാർ' പരിശോധനക്ക്​ ഉറുഗ്വായിയുടെ തന്നെ ആ​ൻഡ്രേ കുൻഹക്കാണ്​ ചുമതല. പെറുവിൽനിന്നുള്ള ഡീഗോ ഹാരോ ആയിരിക്കും ഫോർത്ത്​ ഒഫീഷ്യൽ.

2013ൽ ഉറുഗ്വായ്​ ദേശീയ മത്സരങ്ങൾ നിയന്ത്രിച്ച്​ പേരെടുത്ത ഒസ്​റ്റോയിച്ച്​ 2016ലാണ്​ ഫിഫ പട്ടികയിലെത്തുന്നത്​. 2018ൽ അർജന്‍റീന- മെക്​സിക്കോ പോരാട്ടം നിയന്ത്രിച്ച്​ രാജ്യാന്തര മത്സരങ്ങളിൽ അരങ്ങേറി. 2019ൽ ബ്രസീലി​ലെ കോപ അമേരിക്കയിൽ ഗ്രൂപ്​ മത്സരങ്ങളും നിയന്ത്രിച്ചു. പിന്നീട്​ നിരവധി രാജ്യാന്തര മത്സരങ്ങളിലും റഫറിയായി. മൂന്നാം സ്​ഥാനക്കാരെ കണ്ടെത്താനുള്ള കൊളംബിയ- പെറു ലൂസേഴ്​സ്​ ഫൈനലിൽ ബ്രസീലിയൻ റഫറി റാഫേൽ ​േക്ലാസാകും വിസിൽ മുഴക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArgentinaLionel MessiEuro CopaBrazilJose Luis Chilavert
News Summary - Chilavert: Argentina has to beat Brazil and Conmebol
Next Story