Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസൗഹൃദ ഫുട്​ബാൾ:...

സൗഹൃദ ഫുട്​ബാൾ: ഛേത്രിയുടെ ഗോളിൽ നേ​പ്പാ​ളി​നെ തോ​ൽ​പി​ച്ച്​ ഇ​ന്ത്യ

text_fields
bookmark_border
സൗഹൃദ ഫുട്​ബാൾ: ഛേത്രിയുടെ ഗോളിൽ നേ​പ്പാ​ളി​നെ തോ​ൽ​പി​ച്ച്​ ഇ​ന്ത്യ
cancel

കാ​ഠ്​​മ​ണ്ഡു: നേ​പ്പാ​ളി​നെ​തി​രാ​യ ര​ണ്ടാം സൗ​ഹൃ​ദ ഫു​ട്​​ബാ​ൾ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക്​ ജ​യം. 2-1നാ​ണ്​ ഇ​ഗോ​ർ സ്​​റ്റി​മാ​ക്കി​െൻറ ടീം ​ജ​യം ക​ണ്ട​ത്. ഗോ​ൾ​ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു മൂ​ന്നു ഗോ​ളു​ക​ളു​ടെ​യും പി​റ​വി. ഇ​ന്ത്യ​യെ, പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ ഫാ​റു​ഖ്​ ചൗ​ധ​രി 62ാം മി​നി​റ്റി​ൽ മു​ന്നി​ലെ​ത്തി​ച്ച​​പ്പോ​ൾ 80ാം മി​നി​റ്റി​ൽ ക്യാ​പ്​​റ്റ​ൻ സു​നി​ൽ ഛേത്രി ​ലീ​ഡു​യ​ർ​ത്തി. ക​ളി തീ​രാ​ൻ മൂ​ന്നു മി​നി​റ്റ്​ ശേ​ഷി​ക്കേ തേ​ജ്​ ത​മാ​ങ്​ ആ​ണ്​ നേ​പ്പാ​ളി​െൻറ ആ​ശ്വാ​സ ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

ബി​പി​ൻ സി​ങ്ങി​ന്​ പ​ക​ര​മി​റ​ങ്ങി​യ ഉ​ട​നെ​യാ​ണ്​ ചൗ​ധ​രി ഇ​ന്ത്യ​ക്ക്​ ലീ​ഡ്​ സ​മ്മാ​നി​ച്ച​ത്. ഡി​ഫ​ൻ​റ​ർ ചി​ൻ​ഗ്ല​ൻ​സ​ന​യു​ടെ ക്രോ​സി​ലാ​യി​രു​ന്നു ​മാ​ർ​ക്ക്​ ചെ​യ്യ​പ്പെ​ടാ​തെ നി​ന്ന ചൗ​ധ​രി​യു​ടെ ഗോ​ൾ. പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന്​ അ​നി​രു​ദ്ധ്​ ഥാ​പ്പ​യു​ടെ പാ​സ്​ സ്വീ​ക​രി​ച്ചാ​ണ്​ ചേ​ത്രി സ്​​കോ​ർ ചെ​യ്​​ത​ത്.

120ാം മ​ത്സ​ര​ത്തി​ൽ 75ാം അ​ന്താ​രാ​ഷ്​​ട്ര ഗോ​ൾ നേ​ടി​യ ഛേത്രി ​ആ​ഗോ​ള ഗോ​ൾ​വേ​ട്ട​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ ജ​പ്പാ​െൻറ കു​നി​ഷി​ഗെ ക​മ​മോ​​ട്ടോ​ക്കും കു​വൈ​ത്തി​െൻറ ബ​ഷാ​ർ അ​ബ്​​ദു​ല്ല​ക്കു​മൊ​പ്പം പ​ത്താം സ്ഥാ​ന​ത്തേ​ക്ക്​ ക​യ​റി. യു.​എ.​ഇ​യു​ടെ അ​ലി മ​ബ്​​കൂ​ത്, അ​ർ​ജ​ൻ​റീ​ന​യു​ടെ ല​യ​ണ​ൽ മെ​സ്സി എ​ന്നി​വ​രാ​ണ്​ 76 ഗോ​ളു​മാ​യി തൊ​ട്ടു​മു​ന്നി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian football
News Summary - Chhetri's strike gives India win over Nepal
Next Story