Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചെന്നൈയിൻ എഫ്​.സിക്ക്​...

ചെന്നൈയിൻ എഫ്​.സിക്ക്​ തന്ത്രമോതാൻ​ പുതിയ ഹംഗറിക്കാരൻ പരിശീലകൻ

text_fields
bookmark_border
ചെന്നൈയിൻ എഫ്​.സിക്ക്​ തന്ത്രമോതാൻ​ പുതിയ ഹംഗറിക്കാരൻ പരിശീലകൻ
cancel

ചെന്നൈ: ​െഎ.എസ്​.എല്ലി​െൻറ പുതിയ സീസണിന്​ മുന്നോടിയായി കരുത്തരായ ചെന്നൈയിൻ എഫ്​.സി പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. റുമാനിയൻ-ഹംഗേറിയൻ പരിശീലകനായ സാബാ ലാസ്ലോ ആയിരിക്കും ഇനി ചെന്നൈയിൻ ടീമിനെ കളിപഠിപ്പിക്കുക. ജംഷഡ്​പൂർ എഫ്​.സിയിലേക്ക്​ പോയ ഒാവർ കോയ്​ലിന്​ പകരക്കാരനായാണ്​ ലാസ്ലോയുടെ വരവ്​. ചെന്നൈയിൻ എഫ്​.സി പുതിയ കോച്ചി​െൻറ വരവ്​​ ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്​. 56കാരനായ സാബ ലാസ്ലോ ആദ്യമായാണ് ഒരു ഏഷ്യന്‍ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത്.

'ചെന്നൈയിന്‍ എഫ്​.സി ക്ലബി​െൻറ പരിശീലകനാവുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ട്. ആറ് വിജയകരമായ വര്‍ഷങ്ങള്‍ പിന്നിട്ട ചെന്നൈയിനില്‍ ചേരാന്‍ സാധിച്ചത് അനുഗ്രഹമായി കരുതുന്നു. ടീമിന്​ മികച്ച പിന്തുണ നല്‍കുന്ന ആരാധകരുമായി കുടുംബം പോലെ ബന്ധം പുലര്‍ത്തുന്ന ക്ലബ്ബാണ് ചെന്നൈയിൻ എന്നാണ്​ വിശ്വാസം'-സാബ പറഞ്ഞു.

റുമാനിയയിൽ ജനിച്ച ലാസ്ലോ ഹംഗറിയിൽ ഏറെക്കാലം കളിച്ചിരുന്നു. ഇതിഹാസ താരം ലോതർ മത്തേവൂസ്​ 2004ൽ ഹംഗറി ദേശീയ ടീമി​െൻറ കോച്ചായിരുന്നപ്പോൾ സഹ പരിശീലകനായാണ്​ ലാസ്ലോ ത​െൻറ കരിയർ തുടങ്ങുന്നത്​. തുടർന്ന്​, ഹംഗറി, ബെൽജിയം, സ്​കോട്​ലൻഡ്​, റുമാനിയ, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ക്ലബുകളെ അദ്ദേഹം പരിശീലിപ്പിച്ചിരുന്നു.

ഉഗാണ്ട ദേശീയ ടീമി​െൻറ പരിശീലകൻ എന്ന നിലയിലാണ്​ ലാസ്ലോ ഏറെ ശ്രദ്ധനേടിയത്​. ഫിഫ റാങ്കിങ്ങിൽ 181ാം സ്ഥാനത്തുണ്ടായിരുന്ന ഉഗാണ്ടയെ അദ്ദേഹം 91ൽ എത്തിച്ചിരുന്നു. നൈജീരിയ അംഗോള എന്നീ ടീമുകൾക്കെതിരെ ഉഗാണ്ട അപ്രതീക്ഷിത വിജയങ്ങൾ സ്വന്തമാക്കിയത്​ ലാസ്ലോയുടെ കീഴിലായിരുന്നു. ഹംഗറിയിലും സ്​കോട്​ലൻഡിലും ലാസ്ലോ മികച്ച പരിശീലകനുള്ള പുരസ്​കാരം നേടിയിട്ടുണ്ട്​. റുമാനിയൻ ക്ലബായ സെപ്​നിക്കൊപ്പമാണ്​ അദ്ദേഹം അവസാനം പ്രവർത്തിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennaiyin fcCsaba Laszlo
News Summary - Chennaiyin FC appoints Csaba Laszlo as head coach
Next Story