Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചെൽസി ഉടമ തീവ്ര...

ചെൽസി ഉടമ തീവ്ര വലതുപക്ഷ ഇസ്രയേൽ അധിനിവേശ സംഘടനക്ക്​ നൽകിയത്​ 100 മില്യൺ ഡോളർ; റിപ്പോർട്ട്​ പുറത്ത്​

text_fields
bookmark_border
ചെൽസി ഉടമ തീവ്ര വലതുപക്ഷ ഇസ്രയേൽ അധിനിവേശ സംഘടനക്ക്​ നൽകിയത്​ 100 മില്യൺ ഡോളർ; റിപ്പോർട്ട്​ പുറത്ത്​
cancel

ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ക്ലബ്ബായ ചെൽസിയുടെ ഉടമയും റഷ്യൻ കോടീശ്വരനുമായ റോമൻ ഇബ്രാമോവിച് ഇസ്രയേൽ കുടിയേറ്റ നിർമാണ സംഘടനക്ക്​ 74 മില്യൺ പൗണ്ട്​ (100 മില്യൺ ഡോളർ) സാമ്പത്തിക സഹായം നൽകിയതായി റിപ്പോർട്ട്​. നിരവധി ഫസ്​തീൻ കുടിയൊഴിപ്പിക്കലുകൾക്ക്​ നേതൃത്വം നൽകിയ 'ഇലാദ്​' എന്ന സംഘടനക്കാണ്​ ചെൽസി ഉടമ വമ്പൻ തുക സംഭാവന നൽകിയത്​. ഇതുമായി ബന്ധപ്പെട്ട ബാങ്ക്​ രേഖകൾ പുറത്തുവന്നതോടെ മനുഷ്യാവകാശ പ്രവർത്തകരും ഫുട്​ബാൾ ആരാധകരും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്​.

ബി.ബി.സി ന്യൂസ്​ അറബിക്​ നടത്തിയ അന്വേഷണത്തിലാണ്​ സംഭവം പുറംലോകമറിയുന്നത്​. റഷ്യക്കാരനായ ഇബ്രാമോവിച്ചിന്​ 2018ൽ ഇസ്രയേൽ പൗരത്വം നൽകിയിരുന്നു. ഇതിന്​ പിന്നാലെയായിരുന്നു അദ്ദേഹം ഉദാരമായി സംഭാവന നൽകാൻ തുടങ്ങിയത്​. ഇലാദി​െൻറ പകുതിയിലധികം പ്രവർത്തനങ്ങൾക്കും പണം നൽകി പിന്തുണച്ചത്​ ഇബ്രാമോവിച്ചി​െൻറ കമ്പനികളാണെന്ന്​ ബിബിസി ന്യൂസ്​ അറബിക്ക്​ റിപ്പോർട്ട്​ ചെയ്യുന്നു.

ജറൂസലമിൽ വസിക്കുന്ന ഫലസ്തീൻ കുടുംബങ്ങളെ അവിടെ നിന്ന്​ പുറത്താക്കുന്നതിനും മാറ്റിപ്പാർപ്പിക്കുന്നതിനും മുൻ​കൈയെടുക്കുന്ന ഇലാദ്​, തീവ്ര വലതുപക്ഷ സ്വഭാവമുള്ള ഇസ്രയേൽ സംഘടനയാണ്​​. ഇസ്രയേലിന്​ ജറൂസലമുമായുള്ള ചരിത്രപരമായ ബന്ധത്തിന്​ ശക്​തികൂട്ടുക എന്നുള്ളതാണ്​ ഇലാദി​െൻറ ലക്ഷ്യം. ഇസ്രയേൽ സർക്കാരും ഇലാദിന്​ പൂർണ്ണ പിന്തുണയുമായി രംഗത്തുണ്ട്​.


2000-2017 കാലത്ത്​ യു.എസ്​ അധികൃതരും ബാങ്കും തമ്മിലുണ്ടായിരുന്ന റിപ്പോർട്ട്​ ചോർന്നതിൽ നിന്നാണ​ സംഭാവനയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക്​ ലഭിക്കുന്നത്​. കഴിഞ്ഞ 15 വർഷങ്ങൾക്കിടെ ചെൽസി ഉടമയായ ഇബ്രാമോവിച്ചി​െൻറ ഉടമസ്ഥതയിലുള്ള നാല്​ കമ്പനികളിൽ നിന്നായി 100 മില്യൺ ഡോളറോളം ഇസ്രയേൽ സംഘടനക്ക്​ കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്​​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChelseaRoman AbramovichIsrael
Next Story