കോൺഫറൻസ് ലീഗിൽ ചെൽസി തുടങ്ങി; മരെസ്കക്ക് കീഴിൽ ആദ്യ ജയം
text_fieldsലണ്ടൻ: കോൺഫറൻസ് ലീഗ് പ്ലേ-ഓഫ് റൗണ്ട് ആദ്യ പാദ മത്സരത്തിൽ ചെൽസിക്ക് ജയം. ഏകപക്ഷീയമായ രണ്ടുഗോളിന് (2-0) സ്വിസ് ടീമായ സെർവറ്റെയെ കീഴടക്കിയത്. ചെൽസി പുതിയ പരിശീലകൻ എൻസോ മരെസ്കയുടെ കീഴിലെ ആദ്യ ജയം കൂടിയായിരുന്നു.
സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. 50-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ക്രിസ്റ്റഫർ എങ്കുകുവാണ് ചെൽസിക്ക് ആദ്യ ലീഡ് നൽകുന്നത്. എങ്കുകുവിന്റെ സീസണിലെ ആദ്യഗോളും ചെൽസിക്ക് വേണ്ടിയുള്ള നാലാമത്തെ ഗോളുമായിരുന്നു.
77ാം മിനുട്ടിൽ നോനി മദുവേക ചെൽസിയുടെ ലീഡ് ഇരട്ടിയാക്കി. എൻസോ ഫെർണാണ്ടസിന്റെ പാസിൽ നിന്ന് മദുവേക വെടിയുതിർത്തത്.
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മരെസ്കയുടെ അരങ്ങേറ്റ മത്സരത്തിൽ രണ്ടു ഗോളിന് തോൽവി വഴങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

