Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബെൻസേമ കാത്തു; ചെൽസിയോട്​ സമനിലയിൽ കുരുങ്ങി റയൽ
cancel
Homechevron_rightSportschevron_rightFootballchevron_rightബെൻസേമ കാത്തു;...

ബെൻസേമ കാത്തു; ചെൽസിയോട്​ സമനിലയിൽ കുരുങ്ങി റയൽ

text_fields
bookmark_border

ലണ്ടൻ: തോമസ്​ ടക്കലിനു കീഴിൽ കളിയഴകി​െൻറ സുൽത്താൻമാരായി മാറിയ ചെൽസിയെ സ്വന്തം മണ്ണിൽ വീഴ്​ത്താമെന്ന റയൽ മഡ്രിഡ്​ സ്വപ്​നങ്ങൾക്ക്​ പൂട്ട്​. ചാമ്പ്യൻസ്​ ലീഗ്​ സെമി ആദ്യ പാദ മത്സരത്തിലാണ്​ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി തുല്യതയിൽ പിരിഞ്ഞത്​. ആദ്യ പാതിയിൽ കളി മുറുകുന്നതിനിടെ ഗോളടിച്ച്​ പുലിസിച്ച്​ നീലക്കുപ്പായക്കാരെ മുന്നിലെത്തിച്ചപ്പോൾ മിനിറ്റുകൾ കഴിഞ്ഞ്​ കരീം ബെൻസേമ സമനില ഗോൾ കണ്ടെത്തി. വിജയ ഗോളിനായി ആർത്തലച്ച്​ ഇരു ടീമുകളും മുന്നേറ്റം തകൃതിയാക്കിയ രണ്ടാം പകുതിയിൽ എവിടെയും ഗോൾ വീഴാതെ മത്സരം സമനിലയിൽ. ഇനി ചെൽസിയുടെ തട്ടകത്തിൽ ചെന്ന്​ അവരെ തോൽപിക്കുകയെന്ന കടമ്പ കടന്നുവേണം റയലിന്​ കലാശപ്പോരിലേക്ക്​ ടിക്കറ്റെടുക്കാൻ.

ഡാനി കർവയാലിനെയും മാഴ്​സലോയെയും വിങ്ങിലും ബെൻസേമയെയും വിനീഷ്യസ്​ ജൂനിയറെയും ആക്രമണത്തിലും നിയോഗിച്ച്​ റയൽ നീക്കങ്ങൾക്ക്​ സിദാൻ കൂടുതൽ കടുപ്പം നൽകിയെങ്കിലും ആദ്യ ഗോളവസരം തുറക്കുന്നത്​ ചെൽസിയുടെ തിമോ വെർണർ. ക്രിസ്​റ്റ്യൻ പുലിസിച്​ നൽകിയ ഹെഡർ പാസ്​ വെർണർ ഗോളിലേക്ക്​ നീട്ടിയടിച്ചെങ്കിലും റയൽ ഗോളി കുർ​ട്ടോയുടെ കൈകൾ കാത്തു. അ​േൻറാണിയോ റുഡിഗറുടെ പാസിൽനിന്നായിരുന്നു തൊട്ടുപിറകെ ആറുവാര അകലെനിന്ന്​ പുലിസിച്ചി​െൻറ ഗോൾ.

പിന്നെയും റയലിനെ പിടിച്ചുകെട്ടി നീലക്കുപ്പായക്കാർ വാഴുന്നതിനിടെ ലോങ്​ റേഞ്ച്​ പാസ്​ നെഞ്ചിലെടുത്ത്​ തകർപൻ വോളിയിലൂടെ 29ാം മിനിറ്റിൽ റയൽ സമനില പിടിച്ചു. സ്വന്തം മൈതാനമായ ആൽഫ്രഡോ ഡി സ്​റ്റെഫാനോയിൽ കാര്യമായ മുന്നേറ്റങ്ങൾ സൃഷ്​ടിക്കുന്നതിൽ റയലിന്​ താളം പിഴക്കുന്നതായിരുന്നു പിന്നെയും കാഴ്​ച. മറുവശത്ത്​, മികച്ച മുന്നേറ്റങ്ങളുമായി ചെൽസി ​ആക്രമണം തുടർന്നു. ഇതിനിടെ, പഴയ ചെൽസി താരം എഡൻ ഹസാർഡിനെയും അതുകഴിഞ്ഞ്​ ​അസെൻസിയോ, അൽവാരോ ഒഡ്രിയോസോളയും സിദാൻ പരീക്ഷിച്ചെങ്കിലും ഗോൾ മാത്രം വന്നില്ല.

എവേ ഗോളി​െൻറ ആനുകൂല്യവുമായി മടങ്ങിയ ചെൽസിക്ക്​ 2012നു ​ശേഷം ആദ്യമായി കലാശപ്പോരിലെത്തണമെങ്കിൽ ഇനിയുമേറെ കളി മാറണമെന്നുറപ്പ്​. കാരണം, പ്രതിസന്ധികളിൽനിന്ന്​ കളി തിരികെ പിടിച്ച്​ 13 തവണ ചാമ്പ്യൻസ്​ ലീഗിൽ മുത്തമിട്ടവരാണ്​ സിദാൻ സംഘം. അടുത്ത ബുധനാഴ്​ചയാണ്​ സ്​റ്റാംഫോഡ്​ ബ്രിഡ്​ജിൽ രണ്ടാം പാദം.

ജയിക്കുന്നവർക്ക്​ മാഞ്ചസ്​റ്റർ സിറ്റി- പി.എസ്​.ജി രണ്ടാം സെമി​യിലെ ജേതാക്കളാകും മേയ്​ 29ന്​ ഫൈനൽ എതിരാളികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChelseaReal MadridChampions League semi-final
News Summary - Chelsea drew the Champions League semi-final first leg against Real Madrid.1-1
Next Story