Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോളടിച്ചും...

ഗോളടിച്ചും അടിപ്പിച്ചും പാൽമർ; ചെൽസി വീണ്ടും വിജയവഴിയിൽ

text_fields
bookmark_border
ഗോളടിച്ചും അടിപ്പിച്ചും പാൽമർ; ചെൽസി വീണ്ടും വിജയവഴിയിൽ
cancel

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി വീണ്ടും വിജയവഴിയിൽ. ഗോളും അസിസ്റ്റുമായി ഇംഗ്ലീഷ് താരം കോൾ പാൽമർ തിളങ്ങിയ മത്സരത്തിൽ ചെൽസി ഏകപക്ഷീയമായ രണ്ടു ഗോളിനാണ് ഷെഫീൽഡ് യുനൈറ്റഡിനെ തകർത്തത്. രണ്ടു മത്സരങ്ങളുടെ ഇടവേളക്ക് ശേഷമാണ് ചെൽസി വിജയത്തിലേക്ക് എത്തുന്നത്.

രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ടു ഗോളുകളും പിറന്നത്. 54ാം മിനിറ്റിൽ പാൽമറാണ് ആദ്യ ഗോൾ നേടിയത്. റഹീം സ്റ്റെർലിങ്ങിന്റെ പാസിൽനിന്നായിരുന്നു ഈ ഗോൾ. 61ാം മിനിറ്റിൽ പാൽമറിന്‍റെ അസിസ്റ്റിലൂടെ നിക്കോളാസ് ജാക്സണും ചെൽസിക്കായി വലകുലുക്കി. പോയന്‍റ് ടേബിളിൽ അവസാന സ്ഥാനത്താണ് ഷെഫീൽഡ്. പന്തടക്കത്തിലും ഷോട്ടുകളിലും ചെൽസി എതിരാളികളേക്കാൾ ബഹുദൂരം മുന്നിലായിരുന്നു.

ടീമിന്‍റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച പാൽമറെ മത്സശേഷം ചെൽസി പരിശീലകൻ മൗറീഷ്യോ പൊച്ചെറ്റിനോ പ്രശംസിച്ചു. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിൽനിന്നാണ് 21കാരൻ ക്ലബിലെത്തുന്നത്. ജയത്തോടെ ചെൽസി ആദ്യ പത്തിൽ തിരികെ എത്തി. 17 മത്സരങ്ങളിൽനിന്ന് 22 പോയന്റുമായി പത്താം സ്ഥാനത്താണ് ചെൽസി. 17 മത്സരങ്ങളിൽനിന്ന് എട്ടു പോയന്‍റുള്ള ഷെഫീൽഡ് 20ാം സ്ഥാനത്താണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:premier leaguesheffield united
News Summary - Chelsea beat Sheffield United
Next Story