
ചാമ്പ്യൻസ് ലീഗ്; ക്വാർട്ടറിൽ വമ്പൻ പോരാട്ടങ്ങൾ
text_fieldsലിസ്ബൺ: കോവിഡ് കാരണം ലോകകപ്പ് മാതൃകയിൽ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ മാറുേമ്പാൾ, പോർചുഗലിലെ ലിസ്ബണിൽ ക്വാർട്ടർ ഫൈനലിൽ അരങ്ങേറാൻ പോകുന്നത് വമ്പൻ പോരാട്ടങ്ങൾ.
13 തുടങ്ങുന്ന ക്വാർട്ടർ പോരാട്ടത്തിലെ ആദ്യ മത്സരത്തിൽ അറ്റ്ലാൻറ ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിയെ നേരിടും. 14ന് തൊട്ടടുത്ത മത്സരത്തിൽ സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മഡ്രിഡ് ലീപ്സിഷുമായി ഏറ്റുമുട്ടും. 15നാണ് ബാഴ്സലോണയും ബയേൺ മ്യൂണികും തമ്മിലുള്ള ക്ലാസിക് പോരാട്ടം. 16ന് അവസാന ക്വാർട്ടർ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി, ലിയോണിനെയും നേരിടും. മത്സരങ്ങളിൽ തോൽക്കുന്നവർക്ക് നേരെ നാട്ടിലേക്ക് മടങ്ങാം. 18,19 ദിവസങ്ങളിൽ സെമിഫൈനൽ നടക്കും. 13നാണ് ഫൈനൽ.
നേരത്തെ, തുർക്കിയിലെ ഇസ്തംമ്പൂളിലായിരുന്നു യൂറോപ്പ്യൻ കൊട്ടിക്കലാശം നടക്കേണ്ടിയിരുന്നത്. കോവിഡ് കാരണമാണ്ലിസ്ബണിലേക്ക് മാറ്റിയത്. പകരം 2021 ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇസ്തംമ്പൂളിൽ നടക്കും.
