ചാമ്പ്യൻസ് ലീഗ് സെമി; സിറ്റി-റയൽ പോരാട്ടം സമനിലയിൽ
text_fieldsമാഡ്രിഡ്: സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ആദ്യ പാദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി-റയൽ മാഡ്രിഡ് പോരാട്ടം സമനിലയിൽ (1-1) പിരിഞ്ഞു. റയലിന് വേണ്ടി വിനീഷ്യസ് ജൂനിയറും സിറ്റിക്ക് വേണ്ടി കെവിൻ ഡി ബ്രൂയിനും ഓരോ ഗോളുകൾ നേടി.
മാഞ്ചസ്റ്റർ സിറ്റിയുടെ മൂന്നേറ്റമാണ് ആദ്യ പകുതിയിലേറെ കണ്ടെതെങ്കിലും 36-ാം മിനുറ്റിൽ വിനീഷ്യസിെന്റ അപ്രതീക്ഷിതമായ ഒരു ഷോട്ട് സിറ്റിയുടെ വലകുലുക്കി.
ആദ്യ പകുതിയിലെ ലീഡിന്റെ കരുത്തുമായ രണ്ടാം പകുതിയിൽ പന്തുതട്ടാനിറങ്ങിയ റയലിനെ ഡി ബ്രൂയ്‌ൻ മികച്ച ഷോട്ടുകളുതിർത്ത് നിരന്തരം തലവേദന സൃഷ്ടിച്ചു. റയൽ ഗോൾകീപ്പർ തിബോ കോർട്ടോയിസ് മികച്ച സേവുകളുമായി റയലിന്റെ രക്ഷക്കെത്തിയെങ്കിലും 67ാം മിനുറ്റിൽ ഡി ബ്രൂയ്‌ന്റെ വെടിച്ചില്ല് സിറ്റിക്ക് രക്ഷയായെത്തി.(1-1). പിന്നീട് വിജയഗോളിനായി ഇരുടീമുകളും കളം നിറഞ്ഞുകളിച്ചെങ്കിലും ഫലമുണ്ടായില്ല . 80ാം മിനുറ്റിൽ ബെൻസെമയുടെ ഒന്നാന്തരം ഹെഡർ എമേഴ്സൺ തടഞ്ഞിട്ടു. ഈ മാസം 17 ന് സിറ്റിയുടെ തട്ടകത്തിലാണ് രണ്ടാം പാദമത്സരം.

