Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചാമ്പ്യൻസ് ലീഗ് സെമി: ലിവർപൂൾ-വിയ്യാ റയൽ ആദ്യ പോരാട്ടം ഇന്ന്
text_fieldsbookmark_border
ചാമ്പ്യൻസ് ലീഗ് സെമിയിൽ ലിവർപൂളിനെ നേരിടാനൊരുങ്ങുന്ന വിയ്യാ റയൽ താരങ്ങൾപരിശീലനത്തിൽ
Listen to this Article
ലിവർപൂൾ: ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ ഇന്ന് വീണ്ടും ഇംഗ്ലീഷ്-സ്പാനിഷ് പോര്. ഇംഗ്ലീഷ് കരുത്തരായ ലിവർപൂളും സ്പാനിഷ് ക്ലബ് വിയ്യാ റയലുമാണ് ഇന്ന് രണ്ടാം സെമി ഫൈനൽ ആദ്യ പാദത്തിൽ നേർക്കുനേർ അണിനിരക്കുന്നത്. പോർചുഗീസ് ക്ലബ് ബെൻഫിക്കയെ 6-4ന് മറികടന്നാണ് ലിവർപൂളിന്റെ സെമി പ്രവേശനമെങ്കിൽ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനെ 2-1ന് മലർത്തിയടിച്ചാണ് വിയ്യാ റയലിന്റെ വരവ്.
ചാമ്പ്യൻസ് ലീഗിൽ ആറു തവണ ചാമ്പ്യന്മാരായ ടീമാണ് ലിവർപൂളെങ്കിൽ കന്നി കലാശക്കളി മോഹവുമായാണ് വിയ്യാ റയൽ ബൂട്ടുകെട്ടുന്നത്.
Next Story

