Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാ​മ്പ്യ​ൻ​സ് ലീ​ഗ്...

ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി​യി​ൽ ഇ​ന്ന് ഗ​ണ്ണേ​ഴ്സി​ന് അ​ത്‍ല​റ്റി​ക്കോ ടെ​സ്റ്റ്

text_fields
bookmark_border
ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി​യി​ൽ ഇ​ന്ന് ഗ​ണ്ണേ​ഴ്സി​ന് അ​ത്‍ല​റ്റി​ക്കോ ടെ​സ്റ്റ്
cancel

മ​ഡ്രി​ഡ്: ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ളി​ൽ ബു​ധ​നാ​ഴ്ച അ​ത്‍ല​റ്റി​ക്കോ മ​ഡ്രി​ഡ്-​ആ​ഴ്സ​ന​ൽ സെ​മി ഫൈ​ന​ൽ പോ​രാ​ട്ടം. അ​ത്‍ല​റ്റി​ക്കോ​യു​ടെ ത​ട്ട​ക​മാ​യ മ​ഡ്രി​ഡി​ലെ റി​യാ​ദ് എ​യ​ർ മെ​ട്രോ​പൊ​ളി​റ്റാ​നോ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഒ​ന്നാം​പാ​ദ മ​ത്സ​രം. സ​മീ​പ​കാ​ല​ത്ത് സ​മ്മി​ശ്ര​പ്ര​ക​ട​നം ന​ട​ത്തു​ന്ന ഇ​രു ടീ​മും തു​ല്യ​ശ​ക്തി​ക​ളെ​ന്ന​പോ​ലെ​യാ​ണ് നേ​ർ​ക്കു​നേ​ർ ഇ​റ​ങ്ങു​ന്ന​ത്. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ടം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ വ​ഴു​തി​പ്പോ​വു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഗ​ണ്ണേ​ഴ്സ്. സ്പാ​നി​ഷ് ലാ​ലി​ഗ​യി​ൽ നാ​ലാം​സ്ഥാ​ന​ത്ത് കി​ട​ക്കു​ന്ന അ​ത്‍ല​റ്റി​ക്കോ​യെ സം​ബ​ന്ധി​ച്ച് ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ൽ പ്ര​വേ​ശ​നം സ്വ​പ്ന​തു​ല്യ​മാ​ണ്.

ലാ​ലി​ഗ കി​രീ​ട​ത്തി​ലേ​ക്ക് കു​തി​ക്കു​ന്ന ബാ​ഴ്സ​ലോ​ണ​യെ​യാ​ണ് ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ അ​ത്‍ല​റ്റി​ക്കോ മ​റി​ക​ട​ന്ന​ത്. ഇ​തി​ന്റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ കോ​പ ഡെ​ൽ റേ ​ഫൈ​ന​ലി​നി​റ​ങ്ങി​യ ടീ​മി​ന് പ​ക്ഷേ, റ​യ​ൽ സോ​സി​ഡാ​ഡി​ന് മു​ന്നി​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ കാ​ലി​ട​റി. മൂ​ന്നു​വ​ട്ടം ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക​ന്നി​ക്കി​രീ​ട​ത്തി​ന​രി​കി​ലെ​ത്തി ഫൈ​ന​ലി​ൽ തോ​റ്റ ച​രി​ത്ര​വു​മു​ണ്ട് അ​ത്‍ല​റ്റി​ക്കോ​ക്ക്. നീ​ളു​ന്ന കാ​ത്തി​രി​പ്പി​ന് ഇ​ക്കു​റി​യെ​ങ്കി​ലും അ​ന്ത്യ​മി​ടാ​നാ​വു​മെ​ന്നാ​ണ് ഡീ​ഗോ സി​മി​യോ​ൺ പ​രി​ശീ​ലി​പ്പി​ക്കു​ന്ന സം​ഘ​ത്തി​ന്റെ പ്ര​തീ​ക്ഷ. പ​ക്ഷേ, അ​ത്ര ശു​ഭ​ക​ര​മാ​യ വാ​ർ​ത്ത​ക​ള​ല്ല ക്യാ​മ്പി​ൽ​നി​ന്ന് വ​രു​ന്ന​ത്. മി​ഡ്ഫീ​ൽ​ഡ​ർ പാ​ബ്ലോ ബോ​റി​സ് പ​രി​ക്കേ​റ്റ് പു​റ​ത്താ​ണ്. ഡി​ഫ​ൻ​ഡ​ർ​മാ​രാ​യ ജോ​സ് ജി​മെ​നെ​സ്, ഡേ​വി​ഡ് ഹാ​ങ്കോ, സ്ട്രൈ​ക്ക​ർ അ​ഡെ​മോ​ല എ​ന്നി​വ​രു​ടെ കാ​ര്യ​ത്തി​ൽ സം​ശ​യ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു. അ​ർ​ജ​ന്റൈ​ൻ യു​വ​താ​രം യൂ​ലി​യ​ൻ അ​ൽ​വാ​ര​സും ഫ്ര​ഞ്ച് ഇ​തി​ഹാ​സം അ​ൻ​റ്റോ​യി​ൻ ഗ്രീ​സ്മാ​നു​മാ​ണ് മു​ന്നേ​റ്റം ന​യി​ക്കു​ക.

സ്വ​ന്തം ത​ട്ട​ക​ത്തി​ൽ അ​ത്‍ല​റ്റി​ക്കോ​യെ തോ​ൽ​പി​ക്കു​ക ആ​ഴ്സ​ന​ലി​ന് ശ്ര​മ​ക​ര​മാ​യി​രി​ക്കും. ചാ​മ്പ്യ​ൻ​സ് ലീ​ഗ് സീ​സ​ണി​ൽ ഒ​രു തോ​ൽ​വി പോ​ലും വ​ഴ​ങ്ങാ​ത്ത ടീ​മാ​ണ് ഗ​ണ്ണേ​ഴ്സ്. പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ എ​ട്ട് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് ഒ​ന്നാം​സ്ഥാ​ന​ക്കാ​രാ​യി പ്രീ​ക്വാ​ർ​ട്ട​റി​ൽ. പി​ന്നെ നോ​ക്കൗ​ട്ട് പ്രീ​ക്വാ​ർ​ട്ട​റി​ലും ക്വാ​ർ​ട്ട​റി​ലും ഇ​രു​പാ​ദ​ങ്ങ​ളി​ലാ​യി ഓ​രോ ജ​യ​വും സ​മ​നി​ല​യും. യ​ഥാ​ക്ര​മം ബ​യ​ർ ലെ​വ​ർ​കു​സ​നെ​യും സ്പോ​ർ​ട്ടി​ങ് സി.​പി​യെ​യും മ​റി​ക​ട​ന്നാ​ണ് സെ​മി​യി​ലെ​ത്തി​യ​ത്. 12 മ​ത്സ​ര​ങ്ങ​ളി​ൽ ഇ​വ​ർ ആ​കെ വ​ഴ​ങ്ങി​യ​ത് അ​ഞ്ചേ​യ​ഞ്ച് ഗോ​ളു​ക​ൾ. സ്ട്രൈ​ക്ക​ർ ബു​കാ​യോ സാ​ക ഒ​രു മാ​സ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം ആ​ദ്യ ഇ​ല​വ​നി​ൽ തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കൈ ​ഹാ​വെ​ർ​ട്സി​ന്റെ കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക തു​ട​രു​ക​യാ​ണ്. ചെ​റി​യ പ​രി​ക്ക് അ​ല​ട്ടി​യി​രു​ന്ന എ​ബെ​റെ​ചി എ​സെ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത​ത് ആ​ഴ്സ​ന​ലി​ന് ആ​ശ്വാ​സം ന​ൽ​കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atletico madridchampions leagueArsenal FCUCLChampions League semi-final
News Summary - Champions League Semi-Final: Atletico Madrid Faces Arsenal in the First Leg Today
Next Story