Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ...

ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ നി​ല​വി​ലെ റ​ണ്ണ​റ​പ്പാ​യ ഇ​ന്റ​ർ ​േപ്ല​ഓ​ഫി​ൽ പു​റ​ത്ത്

text_fields
bookmark_border
ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ നി​ല​വി​ലെ റ​ണ്ണ​റ​പ്പാ​യ   ഇ​ന്റ​ർ ​േപ്ല​ഓ​ഫി​ൽ പു​റ​ത്ത്
cancel

ല​ണ്ട​ൻ: ഇ​റ്റാ​ലി​യ​ൻ ഫു​ട്ബാ​ളി​ന് ഇ​തെ​ന്തു​പ​റ്റി? തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും ലോ​ക​ക​പ്പ് കാ​ണാ​തെ പു​റ​ത്തേ​ക്കു​ള്ള വ​ഴി​യി​ലാ​ണ് ദേ​ശീ​യ ടീ​മെ​ങ്കി​ൽ മു​ൻ​നി​ര ക്ല​ബു​ക​ളും സീ​നി​യ​ർ പോ​രാ​ട്ട​ങ്ങ​ളി​ൽ കാ​ലി​ട​റു​ന്ന​ത് തു​ട​രു​ന്നു. ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഗ്രൂ​പ് ഘ​ട്ട​ത്തി​ൽ സീ​രി എ ​ചാ​മ്പ്യ​ന്മാ​രാ​യ നാ​പ്പോ​ളി മ​ട​ങ്ങി​യ​തി​ന് പി​റ​കെ ക​ഴി​ഞ്ഞ ഫൈ​ന​ലി​സ്റ്റു​ക​ളാ​യ ഇ​ന്റ​ർ മി​ലാ​ൻ ​േപ്ല​ഓ​ഫ് ക​ട​ക്കാ​നാ​കാ​തെ​യും പു​റ​ത്താ​യി. ഒ​മ്പ​ത് മാ​സം മു​മ്പ് ബ​യേ​ൺ മ്യൂ​ണി​ക്കി​നെ​യും ബാ​ഴ്സ​യെ​യും ക​ട​ന്ന് ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ലെ​ത്തി​യ മി​ലാ​ൻ ടീം ​ഇ​ത്ത​വ​ണ നോ​ർ​വേ ക്ല​ബാ​യ ബോ​ഡോ ഗ്ലിം​റ്റി​നോ​ട് ഇ​രു​പാ​ദ​ങ്ങ​ളി​ലാ​യി 5-2ന് ​തോ​ൽ​വി വ​ഴ​ങ്ങി​യാ​ണ് ​േപ്ല​ഓ​ഫി​ൽ മ​ട​ങ്ങി​യ​ത്. ബോ​ഡോ​യു​ടെ ത​ട്ട​ക​ത്തി​ൽ ന​ട​ന്ന ഒ​ന്നാം പാ​ദ​ത്തി​ൽ 3-1ന് ​തോ​റ്റ ഇ​ന്റ​ർ സ്വ​ന്തം ത​ട്ട​ക​മാ​യ സാ​ൻ സി​റോ​യി​ൽ 2-1നും ​തോ​റ്റു.

പ​ല​വ​ട്ടം ഗോ​ൾ​മു​ഖം തു​റ​ന്നി​ട്ടും നി​ർ​ഭാ​ഗ്യം കൂ​ടി വ​ഴി​മു​ട​ക്കി​യാ​യി​രു​ന്നു ഇ​റ്റ​ലി​ക്കാ​രു​ടെ ക​ണ്ണീ​ർ മ​ട​ക്കം. നേ​ര​ത്തെ ഗ്രൂ​പ് ഘ​ട്ട​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി, അ​ത്‍ല​റ്റി​കോ മ​ഡ്രി​ഡ് എ​ന്നി​വ​യെ തോ​ൽ​പി​ച്ച ബോ​ഡോ ടീം ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ചാ​മ്പ്യ​ൻ​സ് ലീ​ഗ് പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തു​ന്ന​ത്.

സോ​ർ​ലോ​ത്ത് ട്രി​ക്കി​ൽ അ​ത്‍ല​റ്റി​കോ

അ​ല​ക്സാ​ണ്ട​ർ സോ​ർ​ലോ​ത്ത് എ​ന്ന അ​തി​കാ​യ​ൻ തു​ണ​ച്ച് ലാ ​ലി​ഗ ക്ല​ബാ​യ അ​ത്‍ല​റ്റി​കോ മ​ഡ്രി​ഡ് ചാ​മ്പ്യ​ൻ​സ് ലീ​ഗ് പ്രീ​ക്വാ​ർ​ട്ട​റി​ൽ. ക്ല​ബ് ബ്രൂ​ഗോ​യെ 4-1ന് (​ഇ​രു​പാ​ദ​ങ്ങ​ളി​ലാ​യി 7-4) ത​ക​ർ​ത്താ​ണ് ടീം ​ക​ളി കാ​ര്യ​മാ​ക്കി​യ​ത്.

23ാം മി​നി​റ്റി​ൽ നോ​ർ​വേ സ്ട്രൈ​ക്ക​ർ സോ​ർ​ലോ​ത്തി​ലൂ​ടെ അ​ത്‍ല​റ്റി​കോ മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും വൈ​കാ​തെ ബ്രൂ​ഗെ ഒ​പ്പം പി​ടി​ച്ചു. പി​ന്നെ​യും കൊ​ണ്ടും കൊ​ടു​ത്തും മു​ന്നേ​റി​യ ഇ​രു ടീ​മും സാ​ധ്യ​ത​ക​ൾ നി​ല​നി​ർ​ത്തി ഏ​റെ നേ​രം ക​ളി ന​യി​ച്ച​തി​നൊ​ടു​വി​ൽ സോ​ർ​ലോ​ത്തും ടീ​മും ഗോ​ൾ​മ​ഴ​യു​മാ​യി അ​വ​സാ​ന ലാ​പ്പ് അ​നാ​യാ​സ​മാ​ക്കു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു ക​ളി​യി​ൽ പ്രി​മി​യ​ർ ലീ​ഗ് ടീ​മാ​യ ന്യൂ​കാ​സി​ൽ ​യു​നൈ​റ്റ​ഡ് അ​സ​ർ​ബൈ​ജാ​ൻ ക്ല​ബാ​യ ഖ​ര​ബാ​ഗി​നെ 3-2ന് (​ഇ​രു​പാ​ദ​ങ്ങ​ളി​ലാ​യി 9-3) പ​രാ​ജ​യ​പ്പെ​ടു​ത്തി പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി. ക​ഴി​ഞ്ഞ ആ​ഴ്ച ആ​ദ്യ പാ​ദ​ത്തി​ൽ ഗോ​ൾ​മ​ഴ പെ​യ്ത് എ​തി​രാ​ളി​ക​ൾ​ക്കു​മേ​ൽ സ​മ്മ​ർ​ദ​മു​റ​പ്പി​ച്ചാ​യി​രു​ന്നു ന്യൂ​കാ​സി​ൽ ര​ണ്ടാം പാ​ദം ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്.

ബു​ണ്ട​സ് ലി​ഗ ക്ല​ബാ​യ ലെ​വ​ർ​കൂ​സ​നും പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി​യി​ട്ടു​ണ്ട്. ഒ​ളി​മ്പ്യാ​കോ​സി​നെ​തി​രെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞെ​ങ്കി​ലും ആ​ദ്യ പാ​ദ​ത്തി​ലെ ര​ണ്ട് ഗോ​ൾ ലീ​ഡ് തു​ണ​ച്ചാ​ണ് അ​ടു​ത്ത റൗ​ണ്ടി​ൽ ഇ​ട​മു​റ​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inter milanchampions leagueSports News
News Summary - Champions League runners-up Inter are out of the playoffs
Next Story