Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാമ്പ്യൻസ്​ ലീഗ്​ സെമി...

ചാമ്പ്യൻസ്​ ലീഗ്​ സെമി ലെനപ്പായി; മാഞ്ചസ്റ്റർ സിറ്റി x പി.എസ്​.ജി, റയൽ x ചെൽസി

text_fields
bookmark_border
manchester city players
cancel

ലിവർപൂൾ: യുവേഫ ചാമ്പ്യൻസ്​ ലീഗിന്‍റെ സെമി ഫൈനൽ ലെനപ്പായി. ബൊറൂസിയ ഡോർട്​മുണ്ടിനെ തോൽപിച്ച്​ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളിനെ തോൽപിച്ച്​​ റയൽ മഡ്രിഡുമാണ്​ അവസാന നാലിൽ ഇടം നേടിയത്​. ഫ്രഞ്ച്​ ചാമ്പ്യൻമാരായ പി.എസ്​.ജിയും ഇംഗ്ലീഷ്​ കരുത്തരായ ചെൽസിയു​ം കഴിഞ്ഞ ദിവസം സെമി ബെർത്ത്​ സ്വന്തമാക്കിയിരുന്നു.

ക്വാർട്ടർ ശാപം തീർത്ത്​ സിറ്റി

രണ്ടാം പാദ ക്വാർട്ടറിൽ ജർമൻ ടീമായ ഡോർട്​മുണ്ടിനെതിരെ 2-1നായിരുന്നു സിറ്റിയുടെ വിജയം. ആദ്യ പാദത്തിൽ ഇതോ സ്​കോറിന്​ ജയിച്ച സിറ്റി ഇരുപാദങ്ങളിലുമായി 4-2ന്‍റെ ജയം സ്വന്തമാക്കി. തുടർച്ചയായി മൂന്ന്​ തവണ ക്വാർട്ടറിൽ പുറത്തായ സിറ്റി ഇക്കുറി ശാപം തീർത്ത്​ കിരീടം നേടാനുറുച്ചാണ്​ സെമിയിലേക്ക്​ മാർച്ച്​ ചെയ്​തത്​.

സൂപ്പർ കോച്ച്​ പെപ്​ ഗാർഡിയോളക്ക്​ കീഴിൽ ആദ്യമായാണ്​ സിറ്റി ചാമ്പ്യൻസ്​ ലീഗ്​ സെമിയിൽ കടക്കുന്നത്​.

15ാം മിനിറ്റില്‍ ഇംഗ്ലീഷ്​ യുവതാരം ജൂഡ് ബെല്ലിങ്ഹാം ആണ് ഡോര്‍ട്ട്മുണ്ടിനായി ലക്ഷ്യം കണ്ടത്. ഇതോടെ നേരിയ മാർജിനിൽ പുറത്തുപോകേണ്ടി വന്ന സിറ്റി വീണ്ടും പരാജയം മണത്തതോടെ ഉണർന്നു. ആദ്യ പകുതി അവസാനിക്കു​േമ്പാൾ ഒരുഗോളിന്​ പിറകിലായിരുന്നു സിറ്റി.


എന്നാൽ 55ാം മിനിറ്റിൽ റിയാദ്​ മെഹ്​റസ്​ പെനാൽറ്റിയിലൂടെ ​സിറ്റിക്ക്​ ആശ്വാസം പകർന്നു. ഫിൽ ഫോഡന്‍റെ ക്രോസ്​ എംറി കാനിന്‍റെ ​ൈകയ്യിൽ സ്​പർശിച്ചതിനെ തുടർന്നായിരുന്നു പെനാൽറ്റി. ആദ്യപാദ മത്സരത്തിന്‍റെ അവസാനം സിറ്റിക്ക്​ മുൻതൂക്കം നൽകിയ ഗോൾ നേടിയ ഫോഡൻ തന്നെയാണ്​ രണ്ടാം പാദത്തിലും സിറ്റിയുടെ ജയമുറപ്പിച്ചത്​. 75ാം മിനിറ്റിലായിരുന്നു ഫോഡന്‍റെ വിജയഗോൾ.

റയലിന്​ എതിരാളി ചെൽസി

ആൻഫീൽഡിൽ ഇംഗ്ലീഷ്​ ചാമ്പ്യൻമാരായ ലിവർപൂളിനെ ഗോൾരഹിത സമനിലയിൽ തളച്ചാണ്​ റയലിന്‍റെ മുന്നോട്ടുള്ള പ്രയാണം. ആദ്യപാദ മത്സരത്തിൽ 3-1ന്​ റയൽ വിജയിച്ചിരുന്നു. ​സെമിയിൽ ചെൽസിയാണ്​ റയലിന്‍റെ എതിരാളി. പേർചുഗീസ്​ ക്ലബായ എഫ്​.സി പോർ​ട്ടോയെ മറികടന്നാണ്​ ചെൽസിയുടെ വരവ്​.


ക്വാർട്ടർ ഫൈനലിൽ നിലവിലെ ജേതാക്കളായ ബയേൺ മ്യൂണിക്കിനെ പുറത്താക്കിയ രണ്ടാം സ്​ഥാനക്കാരായ പി.എസ്​.ജി മാഞ്ചസ്റ്റർ സിറ്റിയെ നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Real MadridManchester citychampions league
News Summary - Champions League Real Madrid Manchester City advance to semifinals
Next Story