Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാമ്പ്യൻസ് ലീഗ്:...

ചാമ്പ്യൻസ് ലീഗ്: റയലിനും സിറ്റിക്കും ചെൽസിക്കും ജയം; പി.എസ്.ജിക്ക് സമനില

text_fields
bookmark_border
ചാമ്പ്യൻസ് ലീഗ്: റയലിനും സിറ്റിക്കും ചെൽസിക്കും ജയം; പി.എസ്.ജിക്ക് സമനില
cancel
camera_alt

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കാ​യി ഇ​ര​ട്ട ഗോ​ൾ നേ​ടി​യ എ​ർ​ലി​ങ് ഹാ​ല​ൻ​ഡ്

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ കരുത്തരായ റയൽ മഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ബൊറൂസിയ ഡോർട്ട്മുണ്ട്, യുവന്റസ് ടീമുകൾ ജയം സ്വന്തമാക്കിയപ്പോൾ പി.എസ്.ജി സമനില വഴങ്ങി.റയലും സിറ്റിയും തുടർച്ചയായ മൂന്നാം ജയമാണ് നേടിയത്. ഗ്രൂപ് ജിയിൽ എഫ്.സി കോപ്പൻഹേഗനെ 5-0ത്തിനാണ് സിറ്റി തകർത്തത്. എർലിങ് ഹാലൻഡ് രണ്ടു ഗോൾ നേടി.

ഡോർട്ട്മുണ്ട് 4-1ന് സെവിയ്യയെ മുക്കി. എഫ് ഗ്രൂപ്പിൽ റയൽ 2-1ന് ശാക്റ്റർ ഡൊണസ്കിനെ തോൽപിച്ചു. റോഡ്രിഗോയും വിനീഷ്യസുമായിരുന്നു സ്കോറർമാർ. ആർ.ബി ലൈപ്സിഷ് 3-1ന് സെൽറ്റികിനെ പരാജയപ്പെടുത്തി. ഗ്രൂപ് ഇയിൽ ചെൽസി 3-0ത്തിന് എ.സി മിലാനെ തുരത്തിയപ്പോൾ ആർ.ബി സാൽസ്ബർഗ് 1-0ത്തിന് ഡൈനാമോ സഗ്രിബിനെ തോൽപിച്ചു. എച്ച് ഗ്രൂപ്പിൽ ബെൻഫികയാണ് പി.എസ്.ജിയെ 1-1ന് തളച്ചത്. ലയണൽ മെസ്സി ഗോൾ നേടി. യുവന്റസ് 3-1ന് മകാബി ഹൈഫയെ തോൽപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Champions League
News Summary - Champions League: Real, City, Chelsea win; Draw for PSG
Next Story