Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചാമ്പ്യൻസ് ലീഗ്: ക്വാർട്ടർ രണ്ടാം പാദം ഇന്നും നാളെയും
text_fieldsbookmark_border
റയൽ മഡ്രിഡ് താരങ്ങൾ പരിശീലനത്തിൽ
Listen to this Article
ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്ബാളിലെ സെമിഫൈനലിസ്റ്റുകളെ ഇന്നും നാളെയുമറിയാം. ക്വാർട്ടർ രണ്ടാംപാദ മത്സരങ്ങളാണ് അരങ്ങേറുന്നത്.ചൊവ്വാഴ്ച രാത്രി റയൽ മഡ്രിഡ് ചെൽസിയെയും ബയേൺ മ്യൂണിക് വിയ്യാറയലിനെയും നേരിടും. ബുധനാഴ്ച രാത്രി അത്ലറ്റികോ മഡ്രിഡ്-മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ-ബെൻഫിക മത്സരങ്ങളാണ്.
ആദ്യപാദത്തിലെ 3-1 ജയവുമായാണ് റയൽ സ്വന്തം മൈതാനമായ സാന്റിയാഗോ ബെർണബ്യൂവിൽ ഇറങ്ങുന്നത്. സൂപ്പർ സ്ട്രൈക്കർ കരീം ബെൻസേമയായിരുന്നു ആദ്യപാദത്തിൽ ഹാട്രിക്കുമായി കളംനിറഞ്ഞത്. വിയ്യാറയലിനെതിരെ 1-0ത്തിന് പറികിലാണ് ബയേൺ സ്വന്തം മൈതാനത്ത് ബൂട്ടുകെട്ടുന്നത്.
Next Story

