ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ രണ്ടാം പാദം; സെമിപ്രതീക്ഷയിൽ സിറ്റി, ഇന്റർ മിലാൻ
text_fieldsമ്യൂണിക്/മിലാൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിൽ ബുധനാഴ്ച കരുത്തരുടെ പോരാട്ടങ്ങൾ. ബയേൺ മ്യൂണിക്കിനെ മാഞ്ചസ്റ്റർ സിറ്റിയും ഇന്റർ മിലാനെ ബെൻഫികയും നേരിടും. ആറു തവണ ജേതാക്കളായ ബയേൺ മ്യൂണിക് മൂന്നു ഗോൾ പിറകിലാണിപ്പോൾ. ആദ്യ പാദത്തിൽ 3-0ത്തിന് ജയിച്ച സിറ്റി ജർമനിയിലെത്തിയിരിക്കുന്നത് സെമിഫൈനൽ ഏറക്കുറെ ഉറപ്പിച്ചാണ്.
ബയേണിനെ സംബന്ധിച്ച് സ്വന്തം മൈതാനത്ത് ചുരുങ്ങിയത് നാലു ഗോൾ വ്യത്യാസത്തിലെങ്കിലും സിറ്റിയെ തോൽപിച്ചാലേ പ്രതീക്ഷയുള്ളൂ. പോർചുഗീസ് ടീമായ ബെൻഫികക്ക് ഇറ്റലിയിൽ കാര്യങ്ങൾ കടുക്കും. തട്ടകത്തിൽ 0-2നാണ് ബെൻഫിക ഇന്റർ മിലാനോട് പരാജയം രുചിച്ചത്. അത് മറികടക്കുന്നൊരു ജയം അനിവാര്യം. 12 വർഷത്തെ ഇടവേളക്കുശേഷമാണ് ഇന്റർ ക്വാർട്ടർ കളിക്കുന്നത്.

