Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാമ്പ്യൻസ്​ ലീഗ്​...

ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടർ ലൈനപ്പായി; ഫുട്​ബാൾ ആരാധകർക്ക്​ ഉത്സവരാവുകൾ

text_fields
bookmark_border
Champions League
cancel

പാ​രി​സ്​: യു​വേ​ഫ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ആ​രാ​ധ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്​ ചാ​മ്പ്യ​ൻ​പോ​രാ​ട്ട​ങ്ങ​ൾ. നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ബ​യേ​ൺ മ്യു​ണി​കി​ന്, ക​ഴി​ഞ്ഞ സീ​സ​ൺ ഫൈ​ന​ലി​ലെ എ​തി​രാ​ളി​ക​ളാ​യ പി.​എ​സ്.​ജി​യാ​ണ്​ എ​തി​രാ​ളി. മ​റ്റൊ​രു ക്വാ​ർ​ട്ട​റി​ൽ മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ൽ മ​ഡ്രി​ഡും ലി​വ​ർ​പൂ​ളും അ​ങ്കം​വെ​ട്ടും.

മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി ജ​ർ​മ​ൻ ക്ല​ബ്​ ബൊ​റൂ​സി​യ ഡോ​ർ​ട്​​മു​ണ്ടി​നെ​യും, ചെ​ൽ​സി പോ​ർ​ചു​ഗ​ൽ ക്ല​ബ്​ എ​ഫ്.​സി പോ​ർ​​ടോ​യെ​യും നേ​രി​ടും. ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ൽ ലി​സ്​​ബ​ണി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ പി.​എ​സ്.​ജി​യെ ഒ​രു ഗോ​ളി​ന്​ തോ​ൽ​പി​ച്ചാ​ണ്​ ബ​യേ​ൺ ത​ങ്ങ​ളു​ടെ ആ​റാം യൂ​റോ​പ്യ​ൻ കി​രീ​ടം ചൂ​ടി​യ​ത്. ക​ഴി​ഞ്ഞ സീ​സ​ൺ തു​ട​ക്ക​ത്തി​ൽ വി​ജ​യ​യാ​ത്ര തു​ട​ങ്ങി​യ ബ​യേ​ണി​നെ ത​ള​ക്കാ​ൻ യൂ​റോ​പ്പി​ൽ ആ​ർ​ക്കും ക​ഴി​ഞ്ഞി​ട്ടി​ല്ല. 19 ക​ളി​യി​ൽ 18ലും ​ജ​യി​ച്ച ടീം ​ഒ​രു മ​ത്സ​ര​ത്തി​ൽ സ​മ​നി​ല വ​ഴ​ങ്ങി. 2018 കി​യ​വി​ലെ ഫൈ​ന​ലി​‍െൻറ ആ​വ​ർ​ത്ത​ന​മാ​ണ്​ റ​യ​ൽ മ​ഡ്രി​ഡ്​ -ലി​വ​ർ​പൂ​ൾ ക്വാ​ർ​ട്ട​ർ. ഏ​പ്രി​ൽ ആ​റ്, ഏ​ഴ്​ തീ​യ​തി​ക​ളി​ലാ​ണ്​ ഒ​ന്നാം പാ​ദ ക്വാ​ർ​ട്ട​ർ.

ലൈനപ്പ്​

മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി x ഡോ​ർ​ട്​​മു​ണ്ട്​

പോ​ർ​ടോ x ചെ​ൽ​സി

ബ​യേ​ൺ x പി.​എ​സ്.​ജി

റ​യ​ൽ മ​ഡ്രി​ഡ്​ x ലി​വ​ർ​പൂ​ൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LiverpoolChampions League
Next Story