Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
uefa champions league
cancel

ചാമ്പ്യൻസ്​ ലീഗ് ക്വാർട്ടർ ലൈനപ്പായി; ചെൽസിക്ക്​ റയൽ, സിറ്റിക്ക്​ അത്​ലറ്റിക്കോ

text_fields
bookmark_border

നിയോൺ (സ്വിറ്റ്സർലൻഡ്): യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ലൈനപ്പായി. നിലവിലെ ചാമ്പ്യന്മാരായ ചെൽസിയും റെക്കോഡ് ജേതാക്കളായ റയൽ മഡ്രിഡും തമ്മിലുള്ള പോരാവും ക്വാർട്ടറിലെ ഹൈലൈറ്റ്. മറ്റൊരു വമ്പൻ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി അത്‍ലറ്റികോ മഡ്രിഡിനെ നേരിടും. ബയേൺ മയൂണികിന് വിയ്യാറയലും ലിവർപൂളിന് ബെൻഫികയുമാണ് ക്വാർട്ടർ എതിരാളികൾ. ആദ്യപാദം ഏപ്രിൽ അഞ്ചിനും ആറിനും രണ്ടാം പാദം 12നും 13നുമാണ്.

യൂറോപ ലീഗിൽ ബാഴ്സലോണക്ക് എയ്ൻട്രാക്ട് ഫ്രാങ്ക്ഫർട്ട് ആണ് ക്വാർട്ടർ എതിരാളികൾ. ആർ.ബി ലൈപ്സിഷ്-അത്‍ലാന്റ, വെസ്റ്റഹാം യുനൈറ്റഡ്-ഒളിമ്പിക് ലിയോൺ, ബ്രാഗ-റേഞ്ചേഴ്സ് എന്നിവയാണ് മറ്റു ക്വാർട്ടറുകൾ. യുവേഫ കോൺഫറൻസ് ലീഗിൽ ലെസ്റ്റർ സിറ്റി-പി.എസ്.വിയെയും മാഴ്സെ പി.എ.ഒ.കെയെയും ഫെയ്നൂർദ് സ്ലാവിയ പ്രാഗിനെയും റോമ-ബോഡോ/ഗ്ലിംറ്റ് മത്സരവിജയികളെയും നേരിടും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Champions League quarter-final draw, Chelsea get Real Madrid, Manchester City face Atlético
Next Story