റയൽ ആൻഫീൽഡിൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ: ലിവർപൂളിന് ജീവന്മരണ പോരാട്ടം
text_fieldsലണ്ടൻ: രണ്ടു ഗോളിെൻറ കടം വീട്ടാൻ ആൻഫീൽഡിൽ ലിവർപൂൾ ഒരുക്കിയ കെണിയിലേക്ക് ഇന്ന് റയൽ മഡ്രിഡ് ഇറങ്ങുന്നു. യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ ആദ്യ പാദത്തിൽ മുൻ ചാമ്പ്യന്മാരായ ലിവർപൂളിനെ കണ്ടംവഴി ഓടിച്ച മഡ്രിഡുകാർക്ക് ആൻഫീൽഡിൽ എന്തെല്ലാം കെണികളൊരുക്കിയാവും യുർഗൻ േക്ലാപ് കാത്തിരിക്കുന്നത്. എന്തായാലും, കഴിഞ്ഞ സീസണിെൻറ പാഠമുള്ളതിനാൽ േക്ലാപ് വെല്ലുവിളികളൊന്നുമില്ലാതെയാണ് ആൻഫീൽഡിലെ വാതിലുകൾ സിദാനു മുന്നിൽ മലർക്കെ തുറക്കുന്നത്.
ഒരാഴ്ച മുമ്പ് 3-1നായിരുന്നു റയൽ ലിവർപൂളിനെ വെട്ടിവീഴ്ത്തിയത്. പ്രതിരോധം ദുർബലമായ റെഡ്സിനെ കളത്തിൽനിന്ന് പാടെ തുടച്ചുനീക്കി. പടനായകത്വം ഏറ്റെടുത്ത വിനീഷ്യസ് ജൂനിയർ ഇരട്ടഗോളുമായി ലിവർപൂളിനെ നോവിച്ചു. മാർകോ അസൻസിയോയുടെ ഒരു ഗോൾ കൂടിയായതോടെ കളി പൂർണമായും റയലിെൻറ ബൂട്ടിലായി. രണ്ടാം പകുതിയിൽ മുഹമ്മദ് സലാഹ് ആശ്വാസ ഗോൾ നേടിയെങ്കിലും കളിയുടെ ഗതി മാറ്റാൻ കഴിഞ്ഞില്ല.
ലിവർപൂളിനെ തോൽപിച്ച്, തൊട്ടുപിന്നാലെ എൽ ക്ലാസികോയിൽ ബാഴ്സലോണയെയും (2-1) വീഴ്ത്തിയാണ് റയൽ ലണ്ടനിലെത്തുന്നത്. ഒരാഴ്ച മുമ്പ് കണ്ടതിൽവെച്ച് പുതിയ മാറ്റങ്ങളൊന്നും ഇരു നിരയിലുമില്ല. റാഫേൽ വറാനെ, സെർജിയോ റാമോസ് എന്നിവർ പുറത്തുതന്നെ. എൽ ക്ലാസികോക്കിടയിൽ പരിക്കുപറ്റിയ ലൂകാസ് വാസ്ക്വസ് ഇന്ന് കളത്തിലിറങ്ങാനിടയില്ല.
ഇന്നത്തെ മറ്റൊരു ക്വാർട്ടറിൽ ബൊറൂസിയ ഡോർട്മുണ്ടും മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടും. മാഞ്ചസ്റ്ററിൽ നടന്ന ആദ്യ പാദത്തിൽ 2-1ന് സിറ്റിക്കായിരുന്നു ജയം.

