ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ: റയൽ x ചെൽസി, ബയേൺ x സിറ്റി നേർക്കുനേർ
text_fieldsനിയോൺ (സ്വിറ്റ്സർലൻഡ്): യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ഹെവിവെയ്റ്റ് പോരാട്ടങ്ങൾ. റെക്കോഡ് ജേതാക്കളും (14 തവണ) നിലവിലെ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡ് രണ്ടാം കിരീടം തേടുന്ന ചെൽസിയെയും ആറുവട്ടം ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് കന്നി കിരീടം തേടുന്ന മാഞ്ചസ്റ്റർ സിറ്റിയെയും നേരിടും.
ഏഴു തവണ ജേതാക്കളായ എ.സി മിലാന് ആദ്യ കിരീടം ലക്ഷ്യമിടുന്ന നാപോളിയാണ് എതിരാളികൾ. മൂന്നുവട്ടം ചാമ്പ്യന്മാരായ ഇന്റർ മിലാൻ രണ്ടു കിരീടം കൈവശമുള്ള ബെൻഫികയെ നേരിടും. ഏപ്രിൽ 11,12 തീയതികളിലാണ് ആദ്യപാദ ക്വാർട്ടർ. രണ്ടാം പാദം ഏപ്രിൽ 18,19നുമായി നടക്കും.
റയൽ-ചെൽസി, ബയേൺ-സിറ്റി മത്സരവിജയികളാണ് സെമിയിൽ ഏറ്റുമുട്ടുക. മിലാൻ-നാപോളി, ഇന്റർ-ബെൻഫിക മത്സര വിജയികൾ തമ്മിലാവും മറ്റൊരു സെമി. സെമി ആദ്യ പാദം മേയ് 9,10നും രണ്ടാം പാദം മേയ് 16,17നുമാണ് നടക്കുക. ജൂൺ 10ന് ഇസ്തംബൂളിലാണ് ഫൈനൽ.