Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
champions league
cancel
Homechevron_rightSportschevron_rightFootballchevron_rightചാമ്പ്യൻസ്​ ലീഗ്​...

ചാമ്പ്യൻസ്​ ലീഗ്​ പ്രീക്വാർട്ടർ: പി.എസ്​.ജിക്ക്​ എതിരാളികൾ റയൽ മാഡ്രിഡ്​

text_fields
bookmark_border

ചാമ്പ്യൻസ്​ ലീഗ്​ പ്രീക്വാർട്ടർ ലൈനപ്പിനായുള്ള നറു​ക്കെടുപ്പ്​ വീണ്ടും നടന്നു. മെസ്സിയുടെ നേതൃത്വത്തിലുള്ള പി.എസ്​.ജി റയൽ മാഡ്രിഡിനെ നേരിടും. ആദ്യം നടന്ന നറുക്കെടുപ്പിൽ മാഞ്ചസ്റ്റർ യുനൈറ്റഡും പി.എസ്​.ജിയും തമ്മിലായിരുന്നു പോര്​. എന്നാൽ, യുവേഫയുടെ ഭാഗത്ത്​ പിഴവ്​ സംഭവിച്ചതിനാൽ വീണ്ടും നറുക്കെടുക്കുകയായിരുന്നു.

ആദ്യ നറുക്കിനിടയിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ പേരെഴുതിയ ബാൾ പുറത്തുവെച്ച് അത്​ലറ്റിക്കോ മാഡ്രിഡിന്‍റെ എതിരാളികൾക്കായുള്ള നറുക്ക് നടത്തിയതാണ് പ്രശ്​നമായത്. മാഞ്ചസ്റ്റർ യുനൈറ്റഡിന് പി.എസ്.ജിയെ ലഭിച്ചതും അത്​ലറ്റിക്കോ മാഡ്രിഡിന് ബയേൺ മ്യൂണിചിനെ ലഭിച്ചതും ഈ പിഴവ് കൊണ്ടാണെന്ന് യുവേഫ അംഗീകരിച്ചു.

പുതിയ ലൈനപ്പ്​:

സാൾസ്​ബർഗ്​ x ബയേൺ മ്യൂണിച്​

സ്​പോർട്ടിങ്​ x മാഞ്ചസ്റ്റർ സിറ്റി

ബെനിഫിക്ക x അജാക്​സ്​

ചെൽസി x ലില്ലി

അത്​ലറ്റികോ മാഡ്രിഡ്​ x മാഞ്ചസ്റ്റർ യുനൈറ്റഡ്​

വിയ്യ റയൽ x യുവന്‍റസ്​

ഇന്‍റർമിലാൻ x ലിവർപൂൾ.

പി.എസ്​.ജി x റയൽ മാഡ്രിഡ്​

യൂറോപ ലീഗ്​ ലൈനപ്പ്​:

സെവിയ്യ x ഡൈനാമോ സാഗ്രബ്​

അറ്റ്​ലാന്‍റ x ഒളിമ്പ്യാകോസ്​

ലെപ്​സിഗ്​ x റയൽ സോസിഡാഡ്​

ബാഴ്​സലോണ x നാപോളി

സെനിത്​ x റയൽ ബെറ്റിസ്​

ഡോർട്ട്​മുണ്ട്​​ x റേഞ്ചേഴ്​സ്​

ഷെരിഫ്​ x ബ്രാഗ

പോർടോ x ലാസിയോ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:champions league
News Summary - Champions League Pre-Quarter: PSG rivals Real Madrid
Next Story