Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാമ്പ്യൻസ് ലീഗ്...

ചാമ്പ്യൻസ് ലീഗ് ​പ്ലേഓഫ്: ജയ​ത്തോടെ പി.എസ്.ജി, റയൽ

text_fields
bookmark_border
ചാമ്പ്യൻസ് ലീഗ് ​പ്ലേഓഫ്: ജയ​ത്തോടെ പി.എസ്.ജി, റയൽ
cancel
camera_alt

ബെ​ൻ​ഫി​ക്ക​ക്കെ​തി​രെ റയൽ താരം വി​നീ​ഷ്യ​സ് ജൂ​നി​യ​റു​ടെ ഗോ​ളാ​ഘോ​ഷം

ല​ണ്ട​ൻ: ചാ​മ്പ്യ​ൻ​സ് ലീ​ഗ് ​പ്ലേഓഫി​ൽ ക​ളി​യു​ണ​ർ​ന്ന​പ്പോ​ൾ ജ​യ​ത്തോ​ടെ പി.​എ​സ്.​ജി​യും റ​യ​ൽ മ​ഡ്രി​ഡും. എ​തി​ർ താ​ര​ത്തി​നെ​തി​രെ റ​യ​ൽ താ​രം വി​നീ​ഷ്യ​സ് ജൂ​നി​യ​ർ വം​ശീ​യാ​ധി​ക്ഷേ​പ പ​രാ​തി ഉ​ന്ന​യി​ച്ച ക​ളി​യി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​റ്റ ഗോ​ളി​നാ​ണ് റ​യ​ൽ ബെ​ൻ​ഫി​ക്ക​യെ വീ​ഴ്ത്തി​യ​ത്. ര​ണ്ടു ഗോ​ളി​ന് പി​റ​കി​ൽ നി​ന്ന ശേ​ഷം മൂ​ന്നെ​ണ്ണം തി​രി​ച്ച​ടി​ച്ച് പി.​എ​സ്.​ജി മാ​നം കാ​ത്ത​പ്പോ​ൾ തു​ർ​ക്കി​യ ടീം ​ഗ​ല​ത്സ​രാ​യ് ര​ണ്ടി​നെ​തി​രെ അ​ഞ്ചു ഗോ​ള​ടി​ച്ച് ഇ​റ്റാ​ലി​യ​ൻ അ​തി​കാ​യ​രാ​യ യു​വ​ന്റ​സി​നെ മ​ട​ക്കി. ബൊ​റൂ​സി​യ ഡോ​ർ​ട്മു​ണ്ട് എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് അ​റ്റ്ലാ​ന്റ​യെ​യും തോ​ൽ​പി​ച്ചു.

വം​ശീ​യ​ത​യി​ൽ മു​ങ്ങി റ​യ​ൽ-​ബെ​ൻ​ഫി​ക്ക മ​ത്സ​രം

15 ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ൽ പോ​ർ​ച്ചു​ഗീ​സ് ടീ​മാ​യ ബെ​ൻ​ഫി​ക്ക​യു​മാ​യി മു​ഖാ​മു​ഖം നി​ന്ന ക​ളി​യി​ൽ വി​നീ​ഷ്യ​സ് റ​ഫ​റി​ക്ക് മു​ന്നി​ൽ വം​ശീ​യാ​ധി​ക്ഷേ​പ പ​രാ​തി​യു​മാ​യി എ​ത്തി​യ​ത് ഏ​റെ നേ​രം ക​ളി ത​ട​സ്സ​പ്പെ​ടു​ത്തി. അ​വ​സ​ര​ങ്ങ​ൾ പ​ല​ത് ന​ഷ്ട​പ്പെ​ടു​ത്തി​യ​തി​നൊ​ടു​വി​ൽ ഗോ​ള​ടി​ച്ച വി​നീ​ഷ്യ​സ് ന​ട​ത്തി​യ ഗോ​ളാ​ഘോ​ഷ​ത്തി​നി​ടെ ബെ​ൻ​ഫി​ക്ക​യു​ടെ അ​ർ​ജ​ന്റീ​ന താ​രം ജി​യാ​ൻ​ലൂ​ക പ്രെ​സ്റ്റി​യാ​നി വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി. ഇ​തേ ​ചൊ​ല്ലി 10 മി​നി​റ്റ് നേ​രം ക​ളി മു​ട​ങ്ങി. ബെ​ൻ​ഫി​ക്ക കോ​ച്ച് മൊ​റീ​ഞ്ഞോ​ക്ക് ചു​വ​പ്പ് കാ​ർ​ഡും ല​ഭി​ച്ചു. ഏ​റെ​നേ​ര​ത്തെ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ ആ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്കാ​തെ ക​ളി പു​ന​രാ​രം​ഭി​ച്ചു.

ര​ക്ഷ​പ്പെ​ട്ട് പി.​എ​സ്.​ജി

പി.​എ​സ്.​ജി -മൊ​ണാ​ക്കോ മ​ത്സ​ര​ത്തി​ൽ കാ​ൽ​മ​ണി​ക്കൂ​റി​നി​ടെ ര​ണ്ടു മ​നോ​ഹ​ര ഗോ​ളു​ക​ളു​മാ​യി മൊ​ണാ​ക്കോ മു​ന്നി​ലെ​ത്തി​യ​ത് ക​ളി തീ​പി​ടി​പ്പി​ച്ചു. ആ​ദ്യ വി​സി​ൽ മു​ഴ​ങ്ങി ഒ​ന്നാം മി​നി​റ്റി​ൽ ത​ന്നെ മൊ​ണാ​ക്കോ​യു​ടെ യു.​എ​സ് താ​രം ഫൊ​ലാ​റി​ൻ ബ​ലോ​ഗ​ൺ വ​ല കു​ലു​ക്കി. താ​രം ത​ന്നെ വൈ​കാ​തെ ലീ​ഡു​യ​ർ​ത്തി. എ​ന്നാ​ൽ, ക​ളി ക​ന​പ്പി​ച്ച പി.​എ​സ്.​ജി​ക്കാ​യി ല​ഭി​ച്ച പെ​നാ​ൽ​റ്റി ല​ക്ഷ്യ​​ത്തി​ലെ​ത്തി​ക്കാ​ൻ വി​റ്റി​ഞ്ഞ​ക്കാ​യി​ല്ല. അ​ര​മ​ണി​ക്കൂ​ർ പൂ​ർ​ത്തി​യാ​കാ​ന​രി​കെ ല​ഭി​ച്ച അ​ർ​ധാ​വ​സ​രം ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് ഇ​ള​മു​റ താ​രം ഡൂ​വെ വ​രാ​നി​രി​ക്കു​ന്ന​തി​ന്റെ സൂ​ച​ന ന​ൽ​കി. അ​ഷ്റ​ഫ് ഹ​കീ​മി വീ​ണ്ടും വ​ല കു​ലു​ക്കി ക​ളി ഒ​പ്പ​മെ​ത്തി​ച്ചു. അ​തി​നി​ടെ, 10 ചേ​രാ​യി ചു​രു​ങ്ങി​യ മൊ​ണാ​ക്കോ വ​ല​യി​ൽ ഒ​രു​വ​ട്ടം കൂ​ടി ഗോ​ള​ടി​ച്ച് ഡൂ​വെ പി.​എ​സ്.​ജി​ക്ക് കാ​ത്തി​രു​ന്ന ജ​യം സ​മ്മാ​നി​ച്ചു.

യു​വ​ന്റ​സി​ന് നാ​ണ​ക്കേ​ട്

ഇ​സ്റ്റം​ബു​ളി​ൽ സ്വ​ന്തം മൈ​താ​ന​ത്ത് ആ​ദ്യ പ​കു​തി​യി​ൽ 1-2ന് ​പി​റ​കി​ൽ നി​​ന്ന ശേ​ഷം ഗോ​ൾ​മേ​ള​വു​മാ​യി ഗ​ള​ത്സ​രാ​യ് ഇ​റ്റാ​ലി​യ​ൻ ടീം ​യു​വ​ന്റ​സി​ന് സ​മ്മാ​നി​ച്ച​ത് ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി. ര​ണ്ടി​നെ​തി​രെ അ​ഞ്ചു ഗോ​ളി​നാ​യി​രു​ന്നു ജ​യം. ഇ​തോ​ടെ അ​ടു​ത്ത​യാ​ഴ്ച യു​വ​ന്റ​സി​ന്റെ മൈ​താ​ന​ത്ത് മൂ​ന്ന് ഗോ​ൾ ലീ​ഡു​മാ​യാ​കും തു​ർ​ക്കി​യ ടീം ​ര​ണ്ടാം പാ​ദം ക​ളി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Real Madridchampions leaguePSG
News Summary - Champions League | PSG | Real Madrid
Next Story