ക്രിസ്റ്റ്യാനോയുടെ നാട്ടുകാരോട് കടംവീട്ടാൻ യുവൻറസ്
text_fieldsക്രിസ്റ്റ്യാനോ റൊണാൾഡോ പരിശീലനത്തിൽ
ടൂറിൻ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നാട്ടിൽനിന്നേറ്റ അട്ടിമറിക്ക് കണക്കുചോദിക്കാൻ യുവൻറസ് ഇന്നിറങ്ങുന്നു. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെ രണ്ടാം പാദത്തിൽ സ്വന്തം ഗ്രൗണ്ടായ അലയൻസ് അറീനയിൽ എഫ്.സി പോർടോയെ നേരിടുന്ന യുവൻറസിന് ജയം കൂടിയേ തീരൂ.
രണ്ടാഴ്ച മുമ്പ് നടന്ന ആദ്യപാദത്തിൽ 2-1നാണ് പോർടോ ക്രിസ്റ്റ്യാനോയെയും സംഘത്തെയും തോൽപിച്ചത്്. ഒന്നാം പാദത്തെക്കാൾ ഗൗരവത്തോടെയാവും യുവെ ഇന്നിറങ്ങുക.
ബനൂചി, ക്വഡ്രാഡോ, അർതർ എന്നിവർ പരിക്ക് മാറി തിരികെയെത്തി. അവസാന ലീഗ് മത്സരത്തിൽ വിശ്രമിച്ച് ഫിറ്റ്നസ് ഉറപ്പിച്ച് ക്രിസ്റ്റ്യാനോയെത്തുേമ്പാൾ ഇന്നു കളിമുറുകും. മൊറാറ്റയാവും െപ്ലയിൽ ഇലവനിൽ മുന്നിലുണ്ടാവുക. പരിക്കേറ്റ ഡിബാലയും ചെല്ലിനിയും പുറത്തുതന്നെയാവും.
മറ്റൊരു പ്രീക്വാർട്ടറിൽ ബൊറൂസിയ ഡോർട്മുണ്ടും സെവിയ്യയും ഏറ്റുമുട്ടും. ആദ്യപാദത്തിൽ 3-2ന് ബൊറൂസിയ ജയിച്ച

