Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാ​മ്പ്യ​ൻ​സ് ലീ​ഗ്-...

ചാ​മ്പ്യ​ൻ​സ് ലീ​ഗ്- ഇന്റർ Vs മിലാൻ

text_fields
bookmark_border
champions league
cancel
camera_alt

എ.​സി മി​ലാ​ന്റെ ഒ​ലി​വ​ർ ജി​റൂ​ഡും സ​ഹ​താ​ര​ങ്ങ​ളും പ​രി​ശീ​ല​ന​ത്തി​ൽ

മി​ലാ​ൻ: ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​നു പി​ന്നാ​ലെ സെ​മി ഫൈ​ന​ലി​ലും ഇ​റ്റാ​ലി​യ​ൻ പോ​രാ​ട്ടം. 33 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം സീ​രി എ ​കി​രീ​ട​ത്തി​ലേ​ക്ക് മു​ന്നേ​റി​യ നാ​പ്പോ​ളി​യെ തോ​ൽ​പി​ച്ചെ​ത്തി​യ എ.​സി മി​ലാ​ന് അ​വ​സാ​ന നാ​ലി​ൽ എ​തി​രാ​ളി​ക​ൾ അ​യ​ൽ​ക്കാ​രാ​യ ഇ​ന്റ​ർ മി​ലാ​നാ​ണ്.

എ.​സി മി​ലാ​ന്റെ മൈ​താ​ന​മാ​യ സ്റ്റേ​ഡി​യോ ഗ്യൂ​സെ​പ്പെ മീ​സ‍യി​ലാ​ണ് ബു​ധ​നാ​ഴ്ച ഒ​ന്നാം പാ​ദ മ​ത്സ​രം. തു​ല്യ​ശ​ക്തി​ക​ൾ ത​മ്മി​ലു​ള്ള അ​ങ്ക​മാ​യ​തി​നാ​ൽ ഇ​രു​കൂ​ട്ട​ർ​ക്കും എ​ളു​പ്പ​മ​ല്ല കാ​ര്യ​ങ്ങ​ൾ. സ​മീ​പ​കാ​ല​ത്ത് ര​ണ്ടു ത​വ​ണ ഏ​റ്റു​മു​ട്ടി​യ​പ്പോ​ഴും ഇ​ന്റ​ർ മി​ലാ​നാ​യി​രു​ന്നു ജ​യം.

ലൂ​ല എ​ന്ന​റി​യ​പ്പെ​ടു​ന്ന റൊ​മേ​ലു ലു​കാ​കു-​ലൊ​ട്ടാ​രോ മാ​ർ​ട്ടി​ന​സ് സ​ഖ്യ​ത്തി​ന്റെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​ന്റ​റി​ന്റെ പ്ര​തീ​ക്ഷ​ക​ള​ത്ര​യും. ക്വാ​ർ​ട്ട​ർ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി പോ​ർ​ചു​ഗീ​സ് സം​ഘ​മാ​യ ബെ​ൻ​ഫി​ക​യെ 5-3ന് ​വീ​ഴ്ത്തി. ഒ​ന്നാം പാ​ദ​ത്തി​ൽ 2-0ത്തി​ന് ഇ​ന്റ​ർ ജ​യി​ച്ച​പ്പോ​ൾ ര​ണ്ടാം പാ​ദം 3-3ന് ​സ​മ​നി​ല​യി​ലാ​യി. ഏ​ഴു ത​വ​ണ ചാ​മ്പ്യ​ൻ​സ് ലീ​ഗ് കി​രീ​ടം നേ​ടി​യ ടീ​മാ​ണ് എ.​സി മി​ലാ​ൻ. പ​ക്ഷേ, അ​വ​ർ ഇ​ക്കു​റി സെ​മി​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത് 16 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷ​മാ​ണ്.

ക്വാ​ർ​ട്ട​റി​ൽ 2-1നാ​ണ് നാ​പ്പോ​ളി​യെ മ​റി​ക​ട​ന്ന​ത്. ര​ണ്ടാം പാ​ദം 1-1ന് ​സ​മ​നി​ല​യി​ലാ​യെ​ങ്കി​ലും ആ​ദ്യ പാ​ദ​ത്തി​ലെ 1-0 ജ​യം തു​ണ​യാ​യി. ക​രി​യ​റി​ന്റെ അ​വ​സാ​ന​ത്തി​ൽ നി​ൽ​ക്കു​ന്ന എ.​സി മി​ലാ​ന്റെ വെ​റ്റ​റ​ൻ സ്ട്രൈ​ക്ക​ർ ഒ​ലി​വ​ർ ജി​റൂ​ഡി​ന് ഒ​രു ചാ​മ്പ്യ​ൻ​സ് ലീ​ഗ് കി​രീ​ടം അ​ത്യാ​വ​ശ്യ​മാ​ണ്. അ​ഞ്ചു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ഫൈ​ന​ലി​ൽ ഇ​റ്റാ​ലി​യ​ൻ സാ​ന്നി​ധ്യ​മു​ണ്ടാ​വു​മെ​ന്ന് ഉ​റ​പ്പാ​ണ്. കാ​ത്തി​രി​ക്കു​ന്ന​ത് റ​യ​ൽ മ​ഡ്രി​ഡ് അ​ല്ലെ​ങ്കി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:champions leaguecompetition
News Summary - champions league-Inter Vs Milan
Next Story