Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ: സെമി തേടി വമ്പന്മാർ

text_fields
bookmark_border
അത്‍ലറ്റികോ മഡ്രിഡ് x മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ x ബെൻഫിക രണ്ടാം പാദ ക്വാർട്ടറുകൾ ഇന്ന്
ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ: സെമി തേടി വമ്പന്മാർ
cancel
Listen to this Article

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്ബാളിലെ അവസാന രണ്ടു സെമിഫൈനലിസ്റ്റുകളെ ഇന്ന് രാത്രി അറിയാം. ഇംഗ്ലണ്ടിൽനിന്നുള്ള മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, സ്‍പാനിഷ് ക്ലബ് അത്‍ലറ്റികോ മഡ്രിഡ്, പോർചുഗലിലെ എസ്.എൽ ബെൻഫിക ക്ലബുകളാണ് ഇന്ന് അങ്കത്തട്ടിൽ.

രണ്ടാം പാദ ക്വാർട്ടറിൽ അത്‍ലറ്റികോ മഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയെയും ലിവർപൂൾ ബെൻഫികയെയും നേരിടും. ബെൻഫികക്കെതിരെ ലിവർപൂളിന് ആദ്യ പാദത്തിലെ 3-1 ലീഡുണ്ട്. അതിനാൽതന്നെ സ്വന്തം തട്ടകമായ ആൻഫീൽഡിൽ അനായാസ മുന്നേറ്റമാണ് യുർഗൻ ക്ലോപ്പിന്റെ ടീം പ്രതീക്ഷിക്കുന്നത്.

ഡീഗോ സിമിയോണിയുടെ അത്‍ലറ്റികോക്ക് വൻ കടമ്പയാണ് മുന്നിൽ. സിറ്റിയുടെ മൈതാനത്ത് ആദ്യ പാദത്തിലേറ്റ 1-0ത്തിന്റെ മുറിവ് ഉണക്കാൻ സ്വന്തം ഗ്രൗണ്ടിൽ ജയം വേണം അത്‍ലറ്റികോക്ക്. പെപ് ഗ്വാർഡിയോളയുടെ സിറ്റിയാവട്ടെ മുൻതൂക്കം നിലനിർത്താമെന്ന പ്രതീക്ഷയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Champions League football semi final
Next Story