ചാമ്പ്യൻസ് ലീഗ്: ചെൽസി, ബയേൺ, യുനൈറ്റഡ്, ബാഴ്സ, യുവെ ഇന്നിറങ്ങും
text_fieldsമാഞ്ചസ്റ്റർ യുനൈറ്റഡ് താരങ്ങൾ പരിശീലനത്തിൽ
യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിെൻറ രണ്ടാം മത്സരദിനത്തിൽ ഇന്ന് എട്ടു കളികൾ. നിലവിലെ ജേതാക്കളായ ചെൽസി, കരുത്തരായ ബയേൺ മ്യൂണിക്, മാഞ്ചസ്റ്റർ യുനൈറ്റഡ്, ബാഴ്സലോണ, യുവൻറസ് ടീമുകൾ ഇന്ന് അങ്കത്തിനിറങ്ങും.
ഗ്രൂപ് ഇയിൽ ബയേൺ മ്യൂണിക് ൈഡനാമോ കീവിനെയും ബാഴ്സലോണ ബെൻഫികയെയും നേരിടും. ആദ്യ കളിയിൽ ബാഴ്സയെ 3-0ത്തിന് തത്തൈ ബയേണാണ് ഗ്രൂപ്പിൽ മുന്നിൽ. ഡൈനാമോ കീവും ബെൻഫികയും ഗോൾരഹിത സമനിലയായിരുന്നു. അക്കൗണ്ട് തുറന്നിട്ടില്ലാത്ത ബാഴ്സക്ക് ഇന്നത്തെ കളി ജയിച്ചില്ലെങ്കിൽ ക്ഷീണമാവും.
ഗ്രൂപ് എഫിലും ആദ്യ ദിനം അട്ടിമറിയായിരുന്നു. യങ് ബോയ്സാണ് മാഞ്ചസ്റ്റർ യുനൈറ്റഡിനെ 2-1ന് അട്ടിമറിച്ചിരുന്നത്. വിയ്യാറയലും അത്ലാൻറയും 2-2ന് സമനിലയിലാണ് പരിഞ്ഞത്. ഇന്ന് യുനൈറ്റഡിന് വിയ്യാറയലും യങ് ബോയ്സിന് അത്ലാൻറയുമാണ് എതിരാളികൾ.
ജി ഗ്രൂപ്പിൽ ആദ്യ ദിവസം രണ്ടു കളിയും തുല്യതയിൽ തീർന്നതിനാൽ നാലു ടീമുകൾക്കും തുല്യ പോയൻറാണ്. ഇന്ന് സാൽസ്ബർഗ് ലില്ലെയെയും വോൾഫ്സ്ബർഗ് സെവിയ്യയെയും നേരിടും.
ഗ്രൂപ് എച്ചിൽ മുന്നിലുള്ള യുവൻറസും ചെൽസിയും തമ്മിലാണ് കളി. പോയൻറില്ലാത്ത സെനിതും മാൽമോയും ഏറ്റുമുട്ടും.

