Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാമ്പ്യൻസ്​ ലീഗ്​:...

ചാമ്പ്യൻസ്​ ലീഗ്​: ബാഴ്​സ​, യുവൻറസ്​ ഇന്നിറങ്ങും

text_fields
bookmark_border
ചാമ്പ്യൻസ്​ ലീഗ്​: ബാഴ്​സ​, യുവൻറസ്​ ഇന്നിറങ്ങും
cancel
camera_alt

ക്രിസ്​റ്റ്യാനോ റൊണാൾഡോ പരിശീലനത്തിൽ

ലണ്ടൻ: ചാമ്പ്യൻസ്​ ലീഗിൽ ബാഴ്​സലോണ, യുവൻറസ്​, മാഞ്ചസ്​റ്റർ യുനൈറ്റഡ്​ ടീമുകൾ ഇന്ന്​ കളത്തിൽ. തുടർച്ചയായി രണ്ടു​ മത്സരം ജയിച്ച്​ ഗ്രൂപ്​ 'ജി'യിൽ ലീഡുറപ്പിച്ച ബാഴ്​സലോണക്ക്​ ഡൈനാമോ കിയവാണ്​ എതിരാളി. കോവിഡ്​ മുക്​തനായി തിരിച്ചെത്തിയ ക്രിസ്​റ്റ്യാനോ

റൊണാൾഡോയുടെ വരവോടെ ഉണർന്ന യുവൻറസ്​ ഹംഗേറിയൻ ക്ലബ്​ ഫെറൻവാറോസിനെ നേരിടും. കഴിഞ്ഞയാഴ്​ച ക്രിസ്​റ്റ്യാനോയുടെ അസാന്നിധ്യത്തിൽ ബാഴ്​സലോണയെ നേരിട്ട യുവൻറസ്​ തോൽവി വഴങ്ങിയിരുന്നു. കോവിഡ്​ ​മുക്തനായി തിരിച്ചെത്തിയ ക്രിസ്​റ്റ്യാനോ

ഞായറാഴ്​ച സ്​പെസ്യക്കെതിരെ ഇരട്ട ഗോൾ നേടിയാണ്​ വരവറിയിച്ചത്​. ചാമ്പ്യൻസ്​ ലീഗിൽ കഴിഞ്ഞ രണ്ടു കളിയിലും മികച്ച ജയം നേടിയ യുനൈറ്റഡ്​​ തുർക്കി ക്ലബായ ഇസ്​തംബൂൾ ​ബാസക്​സെഹിറിനെയും ചെൽസി റെന്നസിനെയും നേരിടും.

എംബാപ്പെക്ക്​ പരിക്ക്​; ചാമ്പ്യൻസ്​ ലീഗിനില്ല

പാരിസ്​: ചാമ്പ്യൻസ്​ ലീഗിൽ ജർമൻ ക്ലബ്​ ലൈപ്​സിഷിനെ നേരിടാനുള്ള പി.എസ്​.ജി ടീമിൽനിന്ന്​ ഫ്രഞ്ച്​ സൂപ്പർ താരം കിലിയൻ എംബാപ്പെയെ ഒഴിവാക്കി.

കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച്​ ലീഗ്​ മത്സരത്തിനിടെ പേശീവേദനയെ തുടർന്ന്​ കളംവിട്ട താരത്തിന്​ വിശ്രമം ആവശ്യമായതിനാലാണ്​ ജർമൻ ട്രിപ്പിൽനിന്ന്​ ഒഴിവാക്കിയതെന്ന്​ കോച്ച്​ തോമസ്​ ടുച്ചെൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uefa champions cupJuventus FCFC Barcelona
News Summary - Champions League: Barcelona, ​​Juventus on field today
Next Story