Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗാലറിയിൽ ഫലസ്തീൻ പതാകകൾ നാട്ടി ഐക്യദാർഢ്യമറിയിച്ച്​ സെൽറ്റിക്​​ ആരാധകർ; മുതലെടുപ്പ്​ ആരോപിച്ച്​ നീക്കം ചെയ്​ത്​ ക്ലബ്​ അധികൃതർ
cancel
Homechevron_rightSportschevron_rightFootballchevron_rightഗാലറിയിൽ ഫലസ്തീൻ...

ഗാലറിയിൽ ഫലസ്തീൻ പതാകകൾ നാട്ടി ഐക്യദാർഢ്യമറിയിച്ച്​ സെൽറ്റിക്​​ ആരാധകർ; 'മുതലെടുപ്പ്​' ആരോപിച്ച്​ നീക്കം ചെയ്​ത്​ ക്ലബ്​ അധികൃതർ

text_fields
bookmark_border

ഇസ്രയേൽ നടത്തുന്ന നരനായാട്ടിനെതിരെ ഫലസ്തീൻ ജനതക്ക്​ ഐക്യദാർഢ്യവുമായി പ്രമുഖ സ്​കോട്ടിഷ്​ ഫുട്​ബാൾ ക്ലബ്ബായ സെൽറ്റിക്കി​െൻറ ആരാധകർ. ടീമി​െൻറ സ്​റ്റേഡിയത്തിലുള്ള ഗാലറിയിൽ നിറയെ ഫലസ്തീൻ പതാകകൾ സ്ഥാപിച്ചാണ്​ ആരാധകർ ഐക്യദാർഢ്യമറിയിച്ചത്​. സെൽറ്റികി​െൻറ ആരാധക ഗ്രൂപ്പായ 'നോർത്ത്​ കർവ് സെൽറ്റിക്'​​ ട്വിറ്ററിൽ അതി​െൻറ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്​തിരുന്നു.

'ഇന്നത്തെ സെൽറ്റിക്കി​െൻറ മത്സരത്തിൽ നോർത്ത്​ കർവ്​ ഫലസ്തീൻ പതാകൾ പറത്തും' എന്ന്​ അതിന്​ അടിക്കുറിപ്പായി ചേർത്തിട്ടുമുണ്ട്​. സെല്‍റ്റിക് ക്ലബ്ബും ആരാധകരും എക്കാലവും ഫലസ്തീനൊപ്പമാണെന്നും അവർ പറയുന്നു. മുമ്പും ഫലസ്തീൻ ജനതയ്​ക്ക്​ പിന്തുണയേകി സെൽറ്റിക്​ ക്ലബ്ബും ആരാധകരും മുന്നോട്ടുവന്നിട്ടുണ്ട്​. ഫലസ്തീൻ പതാകയേന്തിവന്ന ആരാധകരെ സ്​റ്റേഡിയത്തിൽ കയറ്റിയതിന്​ 2016ൽ സെൽറ്റിക്കിന്​ യുവേഫക്ക്​ പിഴ നൽകേണ്ടതായി വന്നിട്ടുണ്ട്​.

എന്നാൽ, തങ്ങളുടെ ആരാധകരുടെ പ്രവർത്തി ഇത്തവണ ക്ലബ്ബിന്​ അത്ര സുഖിച്ചില്ല. കാരണം ആരാധകർ അവസരം മുതലെടുക്കുകയായിരുന്നു എന്നാണ്​ ക്ലബ്ബ്​ അധികൃതർ പ്രസ്​താവനയിൽ അറിയിച്ചത്​. സെൽറ്റിക്​ നായകൻ സ്​കോട്ട്​ ബ്രൗണി​െൻറ അവസാന മത്സരത്തിന്​ മുന്നോടിയായി ആരാധകർക്ക്​ അദ്ദേഹത്തിന്​ ആശംസകൾ നേർന്നുകൊണ്ടുള്ള ബാനറുകളും മറ്റും ഗാലറിയിൽ സ്ഥാപിക്കാൻ ക്ലബ്​ അവസരം നൽകിയിരുന്നു. എന്നാൽ, അവർ അതിനൊപ്പം നിരവധി ഫലസ്തീൻ പതാകകളും അവരെ പിന്തുണച്ചുള്ള ബാനറുകളും നാട്ടുകയായിരുന്നു.

"നിർഭാഗ്യവശാൽ നല്ല ഉദ്ദേശത്തോടെ പ്രവേശനം നൽകിയവരിലെ ഒരു ചെറിയ സംഘം ഈ അവസരം മുതലെടുക്കാൻ ശ്രമിച്ചു, ഞങ്ങളുടെ ക്ലബ് ക്യാപ്റ്റൻ സ്കോട്ട് ബ്രൗണിന്​ ആദരവ്​ അർപ്പിക്കാനായി നൽകിയ അവസരം മുതലെടുത്ത് ചിലർ മറ്റൊരു ആവശ്യത്തിനായി ഉപയോഗിച്ചു''. -ക്ലബ്​ പ്രസ്​താവനയിൽ പറഞ്ഞു. അതൊരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ്​. അവർ സ്ഥാപിച്ചതെല്ലാം ഉടൻ തന്നെ എടുത്തുമാറ്റിയിരുന്നതായും അധികൃതർ കൂട്ടിച്ചേർത്തു. അതേസമയം ക്ലബ്ബി​െൻറ നീക്കത്തിൽ നോർത്ത്​ കർവ്​ ഇതുവരെ പ്രതികരിച്ചിട്ടില്ല.

file photo

ഫലസ്​തീനിൽ മസ്​ജിദുൽ അഖ്​സയിലും ജറൂസലമിലും തുടരുന്ന പൊലീസ്​ ഭീകരതക്കൊപ്പം ഗസ്സയെയും ചോരയിൽ മുക്കുകയാണ്​ ഇസ്രായേൽ. ചുറ്റും ഉപരോധവലയിൽ കഴിയുന്ന ഗസ്സയിൽ തുടരുന്ന വ്യോമാക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം ഇന്ന്​ 12 കുട്ടികളുൾപെടെ 38 ആയി. 250 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. 2014നു ശേഷം ഗസ്സയിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണത്തിൽ ഗസ്സയിലെ ബഹുനില ജനവാസ ​കെട്ടിടം പൂർണമായി ഇസ്രയേൽ തകർത്തു. ഹമാസ്​ ​ഇസ്രായേലിൽ നടത്തിയ റോക്കറ്റാക്രമണത്തിൽ മൂന്നു മരണവും സ്​ഥിരീകരിച്ചിട്ടുണ്ട്​. അഞ്ചു പേർ മരിച്ചതായി ഇസ്രായേലി പത്രം ഹാരെറ്റ്​സ്​ റിപ്പോർട്ട്​ ചെയ്​തു. ഒരു കുട്ടിയും കൊല്ലപ്പെട്ടിട്ടുണ്ട്​. തിരിച്ചടി തുടരുമെന്ന്​ ഹമാസും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palestinegazaisraelceltic clubceltic fans
News Summary - celtic clubs fans supports palestine by placing flags in gallery
Next Story