Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​ഫിഫയുടെ മാസ്​റ്റർ​...

​ഫിഫയുടെ മാസ്​റ്റർ​ പ്രോഗ്രാം കോഴ്​സിന്​ കോഴിക്കോട്​ സ്വദേശിനി ഐഷ നസിയയും

text_fields
bookmark_border
​ഫിഫയുടെ മാസ്​റ്റർ​ പ്രോഗ്രാം കോഴ്​സിന്​ കോഴിക്കോട്​ സ്വദേശിനി ഐഷ നസിയയും
cancel

കോഴിക്കോട്​: അന്താരാഷ്​ട്ര ഫുട്​ബാൾ സംഘടനയായ ഫിഫയുടെ മാസ്​റ്റർ​ പ്രോഗ്രാം കോഴ്​സിന്​ പ്രവേശനം നേടി കോഴിക്കോട്​ സ്വദേശിനി ഐഷ നസിയ. ഇംഗ്ലണ്ട്​, ഇറ്റലി, സ്വിറ്റ്​സർലൻറ്​ എന്നിവിടങ്ങളിലെ മൂന്ന്​ സർവകലാശാലകളിലാണ്​ ഒരു വർഷത്തെ കോഴ്​സ്​. ആകെ 30 പേർക്കാണ്​ കോഴ്​സിന്​ പ്രവേശനം. 30രാജ്യങ്ങളിൽ നിന്നുള്ള 700​ലേറെ അപേക്ഷകരിൽ നിന്നാണ്​ കാൽപ്പന്തുകളിയെ ഏറെ ഇഷ്​ടപ്പെടുന്ന ഐഷക്ക്​ പ്രവേശനം കിട്ടിയത്​. കോഴ്​സി​െൻറ 50 ശതമാനം തുക സ്​കോളർഷിപ്പായി ലഭിക്കും. ബാക്കി ആവശ്യമായ 28 ലക്ഷം രൂപ ക്രൗഡ്​ ഫണ്ടിങ്ങിലൂടെ കണ്ടെത്താനാണ്​ തീരുമാനം. സെപ്​തംബർ 16ന്​ ഐഷ കോഴ്​സിനായി യാത്ര തിരിക്കും.

െകാല്ലം ടി.കെ.എം എഞ്ചിനീയറിങ്​ കോളജിൽ നിന്ന്​ മെക്കാനിക്കൽ എഞ്ചിനീയറിങ്​ പൂർത്തിയാക്കിയ ഈ 26കാരി എണ്ണക്കമ്പനിയിലായിരുന്നു നേരത്തേ ജോലി ചെയ്​തത്​. നിലവിൽ ചില സ്​റ്റാർട്ടപ്പുകളുമായി ബന്ധ​െപ്പട്ട്​ പ്രവർത്തിക്കുകയായിരുന്നു. ഫുട്​ബാളിനായി വളർത്താനായുള്ള മിഷൻ ഇലവൻ മില്യൺ പദ്ധതിയു​ടെ കോഓഡിനേറ്ററായിരുന്നു. 2017ൽ അണ്ടർ 17 ലോകകപ്പ്​ ഫുട്​ബാളിൽ കൊച്ചിയിലെ വേദിയായ കലൂർ നെഹ്​റു സ്​റ്റേഡിയത്തിലെ വളണ്ടിയർ സംഘത്തെ നയിച്ചത്​ ഐഷയായിരുന്നു. 2015ലെ ദേശീയ ഗെയിംസിലും സംഘാടക സമിതിയിൽ പ്രവർത്തിച്ചു. ഭർത്താവ്​ ഗാലിബും മാതാവായ പൊറ്റമ്മൽ സീലോഡ്​സ്​ വില്ലയിൽ അത്തിയയും ഐഷക്ക്​ സകല പ്രോത്സാഹനവുമായി കൂടെയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fifa master programme
Next Story