Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightട്രാക്കിലാവാതെ...

ട്രാക്കിലാവാതെ എവർട്ടൻ; ബേൺലിയോട്​ സമനില

text_fields
bookmark_border
ട്രാക്കിലാവാതെ എവർട്ടൻ; ബേൺലിയോട്​ സമനില
cancel

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ എവർട്ടന്​ വീണ്ടും സമനിലക്കുരക്ക്​. ലീഗിലെ അവസാന സ്​ഥാനക്കാരായ ബേൺലിയാണ്​ എവർട്ടനെ 1-1ന്​ സമനിലയിൽ തളച്ചത്​.

കളി തുടങ്ങി മൂന്നാം മിനിറ്റിൽ റോബി ബ്രാഡി നേടിയ ഗോളിൽ ജയം പിടിക്കാനുള്ള കളിയാണ് അവസാനം വരെ​ ബേൺലി കളിച്ചത്​. ബസ്​ പാർക്കിങ്ങുമായി ​എവർട്ടനെ അവർ വരിഞ്ഞു മുറുക്കി. റിച്ചാർലിസണും ഡൊമനിക്​ കാൾവർട്ട്​ ലൂയിനും ഹാമിഷ്​ റോഡ്രിഗസും ചേർന്ന വമ്പൻ മുന്നേറ്റ നിരക്ക്​ ഒന്നും ചെയ്യാനായില്ല. ഒടുവിൽ റിച്ചാർലിസൻെറ അസിസിസ്​റ്റിൽ കാൾവർട്ട്​ ലൂയിന്​ ആദ്യ പകുതിക്ക്​ പിരിയാൻ നിമിഷങ്ങളിലിരിക്കെ ഗോൾ നേടി സമനില കണ്ടെത്തുകയായിരുന്നു.


ബസ്​ പാർക്കിങ്​ നയം രണ്ടാം പകുതിയും ബേൺലി തുടർന്ന​​പ്പോൾ, ജയിക്കാനുള്ള എവർട്ടൻെറ ശ്രയം വിലപോയില്ല. ഇതോടെ കഴിഞ്ഞ അഞ്ചു മത്സരത്തിൽ ഒരു ജയം മാത്രമാണ്​ എവർട്ടനുണ്ടായത്​. 17 പോയൻറുമായി എട്ടാം സ്​ഥാനത്താണ്​ എവർട്ടൻ. ആറു പോയൻറുള്ള ബേൺലി 19ാം സ്​ഥാനത്തും.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:English Premier League
Next Story