സൗദിയിലേക്കില്ല ; അൽ ഹിലാലിന്റെ ഓഫർ നിരസിച്ച് ബ്രൂണോ ഫെർണാണ്ടസ്
text_fieldsമാഞ്ചസ്റ്റർ : സൗദി പ്രോ-ലീഗ് ക്ലബ്ബായ അൽ ഹിലാലിന്റെ വമ്പൻ ഓഫർ നിരസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ്. കഴിഞ്ഞ സീസണിൽ യുണൈറ്റഡിന് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് താരം ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായി. ക്ലബ് ലോകകപ്പിനായി 30 കാരനായ താരത്തെ ഒപ്പിടാൻ അൽ-ഹിലാൽ 80 മില്യൺ മുതൽ 100 മില്യൺ പൗണ്ട് വരെ വാഗ്ദാനം ചെയ്യാൻ തയ്യാറാണെന്നും വാർത്തകൾ വന്നു. എന്നാൽ കുടുംബവുമായി ഇക്കാര്യം ചർച്ച ചെയ്ത ശേഷം, താൻ അവരോടൊപ്പം ചേരുന്നില്ലെന്ന് ഫെർണാണ്ടസ് അൽ-ഹിലാലിനെ അറിയിച്ചതായാണ് വിവരം. താരം ഓൾഡ് ട്രാഫോർഡിൽ തന്നെ തുടരുമെന്ന് മുഖ്യ പരിശീലകൻ റൂബൻ അമോറിം വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. 2020 ജനുവരിയിൽ സ്പോർട്ടിംഗിൽ നിന്ന് 47 മില്യൺ പൗണ്ടിനാണ് താരം യുണൈറ്റഡിലെത്തിയത്. ക്ലബ്ബ് കരിയറിൽ 290 മത്സരങ്ങളിൽ പങ്കെടുക്കുകയും 98 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

