ട്വിസ്റ്റ്, വീണ്ടും ട്വിസ്റ്റ്; സൂപ്പർ ക്ലൈമാക്സിൽ വിജയം യുനൈറ്റഡിന്
text_fieldsലണ്ടൻ: അവേശം നിറഞ്ഞു തുളുമ്പിയ പ്രീമിയർ ലീഗ് പോരാട്ടത്തിൽ ബ്രൈറ്റൺ ഹോവ് ആൽബിയോണിനെ 3-2ന് തോൽപിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ് വിജയ വഴിയിൽ. ഇഞ്ചുറി സമയത്ത് രണ്ടു ഗോളുകൾ പിറന്ന മത്സരത്തിൽ (90+10) അവസാന നിമിഷം ലഭിച്ച പെനാൽറ്റിയിലായിരുന്നു യുനൈറ്റഡിൻെറ വിജയം.
ആദ്യ പകുതി 1-1ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിലായിരുന്നു 'ട്വിസ്റ്റുകൾ'. പെനാൽറ്റിയിൽ (നീൽ മോപെ-40) ആദ്യം മുന്നിലെത്തിയത് ആൽബിയോണാണ്. എന്നാൽ വിശ്രമത്തിന് പിരിയുന്നതിനു മുന്നെ സെൽഫ് ഗോളിൽ (ലൂയിസ് ഡങ്ക്-43) യുനൈറ്റഡ് ഒപ്പമെത്തി.

രണ്ടാം പകുതിയിൽ അധികം വൈകാതെ തന്നെ മാർകസ് റാഷ്ഫോഡിലൂടെ(55) യുനൈറ്റഡ് മുന്നിൽ. കളി 90 മിനിറ്റ് കഴിഞ്ഞതോടെ യുനൈറ്റഡ് ആരാധകർ ആശ്വാസിച്ചു. എന്നാൽ, ഫലം മാറിമറിഞ്ഞത് ഇഞ്ചുറി സമയത്തായിരുന്നു. 95ാം മിനിറ്റിൽ സോലി മാർച്ച് ബ്രൈറ്റണിനായി ഗോൾ നേടി. പക്ഷേ, ഭാഗ്യം തീർത്തും യുനൈറ്റഡിനൊപ്പമായിരുന്നു. 100ാം മിനിറ്റിൽ ക്യാപ്റ്റൻ ഹാരിമഗ്വയിറിലൂടെ യുനൈറ്റഡിന് പെനാൽറ്റി. കിക്കെടുത്ത ബ്രൂണോ ഫെർണാണ്ടസ് ഗോളാക്കിയതോടെ പ്രീമിയർ ലീഗിൽ യുനൈറ്റഡിന് ആദ്യം ജയം സ്വന്തമായി.
ആദ്യ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് തോറ്റായിരുന്നു (3-1) പ്രീമിയർ ലീഗിൽ യുനൈറ്റഡ് തുടങ്ങിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

