മാർത്ത വിരാമം
text_fieldsമെൽബൺ: ഫുട്ബാളിലെ എക്കാലത്തെയും മികച്ച വനിത താരങ്ങളിലൊരാളായ ബ്രസീലിയൻ സ്ട്രൈക്കർ മാർത്തയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് വിരാമം. തന്റെ ആറാം ലോകകപ്പിൽ ടീം പ്രീക്വാർട്ടറിൽപോലുമെത്താതെ പുറത്തായതോടെ കണ്ണീരണിഞ്ഞാണ് താരം കളംവിട്ടത്. ഇത് കരിയറിലെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് 37കാരി പ്രഖ്യാപിച്ചിരുന്നു. നിരന്തരം പരിക്കുകൾ അലട്ടുന്നതും കരിയർ അവസാനിപ്പിക്കാൻ കാരണമായി. ജമൈക്കക്കെതിരെ 81 മിനിറ്റ് താരം കളത്തിലുണ്ടായിരുന്നു.
2002ൽ ബ്രസീൽ ടീമിലെത്തിയ മാർത്ത വിയേര ഡാ സിൽവ 174 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 117 ഗോളുമായി കാനറി പെൺപടയുടെ എക്കാലത്തെയും ടോപ് സ്കോററാണ്. 2000ത്തിൽ റിയോ ഡെ ജനീറോ ആസ്ഥാനമായ വാസ്കോഡ ഗാമയിലാണ് ക്ലബ് കരിയർ തുടങ്ങിയത്. പത്തിലധികം ക്ലബുകൾക്കായി വിവിധ ലീഗുകൾ കളിച്ച മാർത്ത, ഏഴു വർഷമായി ഫ്ലോറിഡയിലെ ഒർലാൻഡോ പ്രൈഡിന്റെ താരമാണ്. ആറു തവണ ഫിഫ ലോക വനിത ഫുട്ബാളർ പുരസ്കാരം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

