Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രസീൽ ഗോൾ കീപ്പർ ബെന്റോ അൽ നസ്റിൽ

text_fields
bookmark_border
ബ്രസീൽ ഗോൾ കീപ്പർ ബെന്റോ അൽ നസ്റിൽ
cancel

റിയാദ്: ബ്രസീൽ ഗോൾ കീപ്പർ ബെന്റോ മാത്യൂസ് ക്രെപ്സ്കിയെ അൽനസ്ർ സ്വന്തമാക്കി. 18 മില്യൺ യൂറോക്ക് നാലുവർഷത്ത കരാറിലാണ് അത്‌ലറ്റിക്കോ പരാനൻസ് ഗോൾ കീപ്പറെ സ്വന്തമാക്കിയത്.

മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീൽ ഗോൾ കീപ്പർ എഡേഴ്സനെ റാഞ്ചാൻ ശ്രമിച്ച് പരാജയപ്പെട്ടതിനെ തുടർന്നാണ് ബ്രസീലിൽ നിന്ന് തന്നെ മറ്റൊരു ഗോൾ കീപ്പറെ വലയിലാക്കിയത്.

എഡേഴ്സൻ പരിക്കിനെ തുടർന്ന് പിന്മാറിയതിനെ തുടർന്ന് കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിൽ അലിസൺ ബക്കറിന് കീഴിൽ രണ്ടാം ഗോൾ കീപ്പറായി ബെന്റോ ടീമിലുണ്ടായിരുന്നു. 2020 മുതൽ അത്‌ലറ്റിക്കോ പരാനൻസ് താരമായിരുന്ന 25കാരൻ ഈ വർഷമാണ് ദേശീയ ടീമിന്റെ കുപ്പായമണിഞ്ഞത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Brazilian GK Bento signs in as new Al Nassr
Next Story