Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബ്രസീലിനെതിരെ ഗോളടിച്ച്​ ഇന്ത്യ - വിഡിയോ
cancel
Homechevron_rightSportschevron_rightFootballchevron_rightബ്രസീലിനെതിരെ...

ബ്രസീലിനെതിരെ ഗോളടിച്ച്​ ഇന്ത്യ - വിഡിയോ

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: കാ​ൽ​പ​ന്തി​ൽ എ​ക്കാ​ല​ത്തെ​യും താ​ര​രാ​ജാ​ക്ക​ന്മാ​രാ​യ ബ്ര​സീ​ലി​നെ​തി​രെ മു​ഖാ​മു​ഖം നി​ന്ന ക​ളി​യി​ൽ വി​സി​ൽ മു​ഴ​ങ്ങി ആ​ദ്യ മി​നി​റ്റി​ൽ ത​ന്നെ ഗോ​ൾ വ​ഴ​ങ്ങു​ക. ഒ​ടു​വി​ലെ സ്​​കോ​ർ ബോ​ർ​ഡ്​ ഒ​ന്നി​നെ​തി​രെ ആ​റെ​ന്ന വ​ലി​യ ക​ണ​ക്കു​ക​ൾ കാ​ണി​ക്കു​ക. തി​ക​ച്ചും ഏ​ക​പ​ക്ഷീ​യ​മെ​ന്നു പ​റ​ഞ്ഞ്​ വി​ട്ടു​ക​ള​യാ​വു​ന്ന​താ​കാ​മെ​ങ്കി​ലും വെ​ള്ളി​യാ​ഴ്​​ച ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക്​ അ​ങ്ങ​നെ ആ​യി​രു​ന്നി​ല്ല. സാം​ബ താ​ളം മു​ഴ​ങ്ങി​യ മ​നോ​സി​ലെ ആ​മ​സോ​ണി​യ അ​രീ​ന​യി​ൽ ആ​തി​ഥേ​യ​ർ​ക്കെ​തി​രെ ഇ​ന്ത്യ കു​റി​ച്ച​ത്​ ച​രി​​ത്രം.

ഒ​രു ഗോ​ൾ വീ​ണ ഞെ​ട്ട​ലു​മാ​യി അ​ടു​ത്ത​തി​ന്​ കാ​ത്തി​രി​ക്കു​ന്ന​തി​നു​ പ​ക​രം ത​ക​ർ​ത്തു ക​ളി​ച്ച സ​ന്ദ​ർ​ശ​ക​ർ എ​ട്ടാം മി​നി​റ്റി​ൽ ത​ന്നെ ബ്ര​സീ​ൽ വ​ല​യി​ൽ പ​ന്തെ​ത്തി​ച്ച്​ ക​ളി ഒ​പ്പം പി​ടി​ച്ചു. പ​ഞ്ചാ​ബി​െൻറ ഗോ​കു​ലം താ​രം മ​നീ​ഷ ക​ല്യാ​ണാ​യി​രു​ന്നു സോ​ളോ നീ​ക്ക​ത്തി​ലൂ​ടെ ബ്ര​സീ​ലി​നെ ഞെ​ട്ടി​ച്ച​ത്. ഫി​ഫ റാ​ങ്കി​ങ്ങി​ൽ ആ​ദ്യ 10 റാ​ങ്കി​ലു​ള്ള പു​രു​ഷ- വ​നി​ത ടീ​മു​ക​ൾ​ക്കെ​തി​രെ ഗോ​ൾ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​രി​യാ​യി മ​നീ​ഷ.

അ​തേ വീ​ര്യം ആ​ദ്യ​പ​കു​തി​യു​ടെ അ​വ​സാ​ന​ത്തോ​ളം നി​ല​നി​ർ​ത്തി​യ ശേ​ഷം അ​ഞ്ചെ​ണ്ണം കൂ​ടി വ​ഴ​ങ്ങി​യ ഇ​ന്ത്യ ക​ളി 6-1ന്​ ​തോ​ൽ​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Brazil vs IndiaManisha Kalyan
News Summary - Brazil vs India Manisha Kalyan scores but Indian women's team lost the match
Next Story