Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസൗഹൃദ മത്സരത്തിൽ...

സൗഹൃദ മത്സരത്തിൽ ഗിനിയെ 4-1ന് തകർത്ത് ബ്രസീൽ

text_fields
bookmark_border
brazil vs guinea 890a
cancel

ബാഴ്സലോണ: സൗഹൃദ മത്സരത്തിൽ ഗിനിയെ 4-1ന് തകർത്ത് ബ്രസീൽ. വംശീയവിദ്വേഷത്തിനും വർണവെറിക്കുമെതിരായ പ്രചാരണത്തിന്‍റെ ഭാഗമായാണ് സ്പെയിനിൽ സൗഹൃദ മത്സരം സംഘടിപ്പിച്ചത്. ജോലിന്റൻ, റോഡ്രിഗോ, എഡർ മിലിറ്റാവോ, വിനീഷ്യസ് ജൂനിയർ എന്നിവർ ബ്രസീലിനായി ഗോൾ നേടി. സെറോ ഗിറാസിയാണ് ഗിനിക്ക് വേണ്ടി ഒരു ഗോൾ മടക്കിയത്.

​വ​ർ​ണ​വെ​റി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന്റെ ഭാ​ഗ​മാ​യി ചരി​ത്ര​ത്തി​ലാ​ദ്യ​മാ​യി ക​റു​ത്ത ജ​ഴ്സി​യ​ണി​ഞ്ഞാണ് ബ്ര​സീ​ൽ ടീം മൈതാനത്തിറങ്ങിയത്. ബ്ര​സീ​ലി​ന്റെ​യും റ​യ​ൽ മ​ഡ്രി​ഡി​ന്റെ​യും സ്റ്റാ​ർ സ്ട്രൈ​ക്ക​റാ​യ വി​നീ​ഷ്യ​സ് ജൂ​നി​യ​ർ സ്പെ​യി​നി​ൽ നി​ര​ന്ത​രം വം​ശീ​യാ​ധി​ക്ഷേ​പ​ത്തി​ന് ഇ​ര​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ.

ബാഴ്സലോണയിലെ എ​സ്പാ​നി​യോ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ''വം​ശീ​യാ​ധി​ക്ഷേ​പ​മു​ള്ളി​ട​ത്ത് ക​ളി​യി​ല്ല'' എ​ന്ന​ർ​ഥം വ​രു​ന്ന ബാ​ന​റി​ന് മു​ന്നി​ൽ ഫോ​ട്ടോ​ക്ക് പോ​സ് ചെ​യ്തു ബ്ര​സീ​ലും ഗി​നി​യും.

ഇ​തി​നി​ടെ സ്റ്റേ​ഡി​യ​ത്തി​ൽ​വെ​ച്ച് വീ​നി​ഷ്യ​സി​ന്റെ ഉ​പ​ദേ​ശ​ക​നും സു​ഹൃ​ത്തു​മാ​യ ഫെ​ലി​പ് സി​ൽ​വേ​ര​ക്ക് നേ​രെ​യും വം​ശീ​യാ​ധി​ക്ഷേ​പ​മു​ണ്ടാ​യ​താ​യി ബ്ര​സീ​ലി​യ​ൻ ഫു​ട്ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ അ​റി​യി​ച്ചു. ''ലോ​ക​ത്ത് നി​ന്ന് തു​ട​ച്ചു​നീ​ക്കേ​ണ്ട കു​റ്റ​കൃ​ത്യ​മാ​യ വം​ശീ​യാ​ധി​ക്ഷേ​പ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​നാ​ണ് ഞ​ങ്ങ​ളി​വി​ടെ എ​ത്തി​യ​ത്. എ​ന്നാ​ൽ, മ​റ്റൊ​രു കു​റ്റ​വാ​ളി കൂ​ടി പൊ​തു​മ​ധ്യ​ത്തി​ൽ തു​റ​ന്നു​കാ​ട്ട​പ്പെ​ട്ടു''-​കോ​ൺ​ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റ് എ​ഡ്നാ​ൾ​ഡോ റോ​ഡ്രി​ഗ​സ് പ​റ​ഞ്ഞു. വ​ർ​ണ​വെ​റി​ക്കെ​തി​രെ ഫി​ഫ രൂ​പ​വ​ത്ക​രി​ച്ച ദൗ​ത്യ​സേ​ന​യി​ൽ ചേ​രു​മെ​ന്ന് വി​നീ​ഷ്യ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി പോ​ർ​ചു​ഗ​ലി​ലെ ലി​സ്ബ​ണി​ൽ ചൊ​വ്വാ​ഴ്ച ബ്ര​സീ​ൽ-​സെ​ന​ഗാ​ൾ മ​ത്സ​രം ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BrazilGuinea
News Summary - Brazil VS Guniea friendly match
Next Story