Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോവിഡ് നിയന്ത്രണങ്ങൾ...

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചെന്ന്; ബ്രസീൽ-അർജൻറീന മത്സരം മാറ്റിവെച്ചു

text_fields
bookmark_border
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചെന്ന്; ബ്രസീൽ-അർജൻറീന മത്സരം മാറ്റിവെച്ചു
cancel

ബ്രസീലിയ: ലോകം കാത്തിരുന്ന അർജന്‍റീന - ബ്രസീൽ സൂപ്പർ പോരാട്ടം നടന്നത്​ ഏതാനും നിമിഷങ്ങൾ മാത്രം. സൂപ്പർ ക്ലാസിക്കോയുടെ രസച്ചരട്​ മുറിച്ച്​ ബ്രസീൽ ആരോഗ്യ വിഭാഗം മത്സരം തടസപ്പെടുത്തി. ദക്ഷിണ അമേരിക്കൻ ലോകകപ്പ്​ യോഗ്യത മത്സരമാണ്​ ഫുട്​ബോൾ സംഘാടനത്തിന്​ അപമാനമായി ഉപേക്ഷിക്കപ്പെട്ടത്​. നാല്​ അർജന്‍റീനൻ താരങ്ങൾ കോവിഡ്​ പ്രൊ​ട്ടോക്കോൾ പാലിച്ചില്ലെന്നതിനെ തുടർന്നാണ്​ അധികൃതരുടെ ഇടപെടൽ.

മത്സരം നാല്​ മിനിറ്റ്​​ പിന്നിട്ടപ്പോഴാണ്​ ബ്രസീൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്​ഥർ ഗ്രൗണ്ടിലെത്തി മത്സരം തടസപ്പെടു​ത്തിയത്​. ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ കളിക്കുന്ന എമിലിയാനോ മാർടിനെസ്​, ക്രിസ്റ്റ്യൻ റൊമേ​ര, ലോ സെൽസോ, എമിലിയാനോ ബ്യൂയെൻഡിയ എന്നീ കളിക്കാർക്ക്​ കോവിഡ്​ പ്രൊ​ട്ടോക്കോൾ പ്രകാരം കളിക്കാൻ സാധിക്കില്ല.

ഇക്കാര്യം ടീമിനെ നേരത്തെ അറിയിച്ചിരുന്നുവെന്നും കളിക്കാരോട്​ രാജ്യം വിടാൻ നിർദേശിച്ചിരുന്നുവെന്നും ബ്രസീൽ ആരോഗ്യ വിഭാഗം പറയുന്നു. എന്നാൽ ഈ താരങ്ങളെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തിയാണ്​ അർജന്‍റീന കളത്തിലിറങ്ങിയത്​. ഇതോടെയാണ്​ ഫുട്​ബോൾ ലോകത്ത്​ പരിചിതമല്ലാത്ത ദൃശ്യങ്ങൾക്ക്​ ബ്രസീൽ വേദിയായത്​.

മത്സരം തടസപ്പെട്ടതോടെ അർജന്‍റീന ക്യാപ്​റ്റൻ ലയണൽ മെസ്സിയും ബ്രസീൽ താരം നെയ്​മറും ഉൾ​െപ്പടെയുള്ളവർ അധികൃതരുമായി സംസാരിച്ചിരുന്നുവെങ്കിലു​ം കളി തുടരുന്ന കാര്യത്തിൽ തീരുമാനമായില്ല. ഇതോടെ അർജന്‍റീന കളിക്കാർ ഗ്രൗണ്ട്​ വിട്ടു.

പിന്നീട്​ അര മണിക്കൂറിനു ശേഷമാണ്​ മത്സരം സസ്​പെൻഡ്​ ചെയ്​തതായി ദക്ഷിണ അമേരിക്കൻ ഫുട്​ബോൾ അസോസിയേഷനായ കോനംബോൾ അറിയിച്ചത്​. മത്സരം നടത്തുന്നത്​ സംബന്ധിച്ചുള്ള കാര്യങ്ങൾ ഫിഫയുടെ അച്ചടക്ക കമ്മിറ്റി തീരുമാനത്തെ അനുസരിച്ചിരിക്കുമെന്നും കോനംബോൾ ഭാരവാഹികൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid violation2022 World Cup qualifiersBrazil v Argentina
News Summary - Brazil v Argentina abandoned five minutes after kick-off after visiting players accused of Covid violation
Next Story