വാക്സിനെടുക്കാത്തവരെ ഫുട്ബാൾ ലീഗുകളിൽ നിന്ന് വിലക്കി ബ്രസീൽ
text_fieldsറിയോ ഡീ ജനീറോ: കോവിഡ് വാക്സിനെടുക്കാത്തവരെ ഫുട്ബാൾ ലീഗുകളിൽ നിന്നും വിലക്കി ബ്രസീൽ. ബ്രസീലിയൻ ഫുട്ബാൾ കോൺഫെഡറേഷനാണ് കോവിഡ് വാക്സിനെടുക്കാത്തവരെ വിലക്കുമെന്ന് അറിയിച്ചത്. വിവിധ ക്ലബുകളോട് വാക്സിനെടുത്തവരുടെ വിവരങ്ങൾ കൈമാറാനും ബ്രസീൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനപ്പെട്ട ഫുട്ബാൾ ലീഗുകൾക്ക് ഏപ്രിലിൽ തുടക്കമാകാനിരിക്കെയാണ് നിർദേശം. നേരത്തെ അത്ലറ്റികോ മാഡ്രിഡ് ഡിഫൻഡറായ റെനാൻ ലോദിയെ ബ്രസീൽ കോച്ച് ടിറ്റെ ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു. രണ്ട് ഡോസ് വാക്സിനും സ്വീകരിക്കാത്തതിനാലാണ് ലോകകപ്പ് ക്വാളിഫെയർ മത്സരത്തിൽ നിന്നും റെനാൻ ലോദിയെ ഒഴിവാക്കിയത്.
ഒമിക്രോൺ കേസുകൾ ഉൾപ്പടെ വർധിക്കുന്ന പശ്ചാത്തലത്തിൽ നിലവിൽ വിവിവധ കായിക മത്സരങ്ങൾക്ക് വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. വാക്സിനെടുക്കാത്തതിനെ തുടർന്ന് ടെന്നീസ് താരം നോവാക് ദോക്യോവിച്ചിന് ആസ്ട്രേലിയൻ ഓപ്പൺ നഷ്ടമായിരുന്നു.