Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 5:35 PM GMT Updated On
date_range 6 Jun 2022 5:35 PM GMTനെയ്മർ ഗോളിൽ ജപ്പാനെ വീഴ്ത്തി ബ്രസീൽ
text_fieldsടോക്യോ: സൂപ്പർതാരം നെയ്മറിന്റെ പെനാൽറ്റി ഗോളിൽ സൗഹൃദമത്സരത്തിൽ ജപ്പാനെ കീഴടക്കി ബ്രസീൽ. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 77ാം മിനിറ്റിലായിരുന്നു അന്താരാഷ്ട്ര കരിയറിലെ നെയ്മറുടെ 74ാം ഗോൾ. കഴിഞ്ഞദിവസം ബ്രസീൽ ദക്ഷിണ കൊറിയയെ 5-1ന് തകർത്തപ്പോഴും നെയ്മർ പെനാൽറ്റിയിൽനിന്ന് ഗോളുകൾ നേടിയിരുന്നു.
ജയത്തോടെ ബ്രസീലിന്റെ അപരാജിത കുതിപ്പ് 13 മത്സരങ്ങളിലേക്ക് നീണ്ടു. ജപ്പാനാവട്ടെ ബ്രസീലിനെതിരെ അവസാനം കളിച്ച 13 കളികളിൽ ജയിച്ചിട്ടില്ല. 11 തോൽവിയും രണ്ടു സമനിലയുമാണ് സമ്പാദ്യം.
Next Story