Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനെയ്മറെ മാത്രം...

നെയ്മറെ മാത്രം ആശ്രയിക്കുന്ന ടീമല്ല ​ബ്രസീലെന്ന് കഫു

text_fields
bookmark_border
neymar
cancel

സവോ പോളോ: നെയ്മർ എന്ന സൂപർ താരത്തെ മാത്രം ആശ്രയിച്ചുനിൽക്കുന്നതല്ല ബ്രസീൽ ടീമെന്ന് ഇതിഹാസ താരം കഫു. രണ്ടു പതിറ്റാണ്ടായി അകന്നുനിൽക്കുന്ന ആറാം കിരീടമെന്ന ചരിത്രത്തിലേക്ക് പന്തടിച്ചു കയറാൻ ഇത്തവണ ടീം സജ്ജമാണെന്നും രണ്ടു തവണ ലോക കിരീടത്തിൽ മുത്തമിട്ട താരം പറഞ്ഞു.

'പ്രത്യേകിച്ച് ഈ വർഷം, നെയ്മറെ ആശ്രയിച്ചുനിൽക്കുന്നതല്ല ബ്രസീൽ. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, റിച്ചാർലിസൺ, ലുക്കാസ് പാക്വറ്റ തുടങ്ങി നിരവധി താരങ്ങളുണ്ട്. ഇത്തവണ ലോക കിരീടം നേടാൻ അർഹതയുള്ള ടീമാണിത്. നാലുവർഷം മുമ്പുള്ളതിൽനിന്ന് ഏറെ മുന്നോട്ടുവന്നിട്ടുണ്ട്. നാലു കൊല്ലം മുമ്പായിരുന്നു ചോദ്യമെങ്കിൽ ടീം നെയ്മറെ ആശ്രയിച്ചുനിൽക്കുന്നുവെന്ന് പറയുമായിരുന്നു''- കഫു കൂട്ടിച്ചേർത്തു.

അത്ര കരുത്തരല്ലാത്ത സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ ടീമുകൾ അടങ്ങിയ ഗ്രൂപ് ജിയിലാണ് ബ്രസീൽ. ലുസൈൽ മൈതാനത്ത് നവംബർ 24ന് സെർബിയക്കെതിരെയാണ് ടീമിന്റെ ആദ്യ മത്സരം.

മേയ്- ജൂൺ മാസങ്ങളിൽ നടക്കുന്ന ലോകകപ്പ് മരുഭൂമി​യിലെ പൊള്ളുന്ന ചൂട് പരിഗണിച്ച് നവംബർ- ഡിസംബറിലേക്ക് മാറ്റുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - "Brazil No More Dependent On Neymar": Cafu Ahead Of 2022 Qatar World Cup
Next Story